Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലാമണ്ഡലം: വി.സിയായി...

കലാമണ്ഡലം: വി.സിയായി റാണി ജോർജ് ചുമതലയേറ്റു

text_fields
bookmark_border
ഷൊർണൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലറായി സാംസ്കാരിക വകുപ്പ് സെക്രട്ടറി കൂടിയായ റാണി ജോർജ് ചുമതലയേറ്റു. നിള തീരത്തുള്ള കാമ്പസിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വള്ളത്തോൾ നഗർ കാമ്പസിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെത്തി ചുമതലയേറ്റത്. വള്ളത്തോളി​െൻറ പുത്രി വാസന്തി മേനോൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം ശിവദാസ്, ഗോപകുമാർ, രാജലക്ഷ്മി എന്നിവർ സംബന്ധിച്ചു. വൈസ് ചാൻസലർ, ഭരണസമിതി അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവരുമായി ചർച്ച നടത്തി. kala mandalam vc.jpg വൈസ് ചാൻസലറായി ചുമതലയേൽക്കാനെത്തിയ റാണി ജോർജ് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story