Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:08 PM GMT Updated On
date_range 2017-07-15T17:38:53+05:30mpg ns3 ആഗോള വൈജ്ഞാനിക മേഖലയിൽ കേരളത്തിെൻറ പങ്ക് അനിവാര്യം
text_fieldsആഗോള വൈജ്ഞാനിക മേഖലയിൽ കേരളത്തിെൻറ പങ്ക് അനിവാര്യം മലപ്പുറം: ആഗോള വിദ്യാഭ്യാസ മേഖലയിലെ ധ്രുതഗതിയിലുള്ള വളർച്ചക്ക് മലയാളിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് അണ്ടർ സെക്രട്ടറി മിനിസ്ട്രി ഒാഫ് ഡോ. മറിയം ഹുസ്സൻ അൽ ഷെനാശി. മലപ്പുറം ഇൻകെൽ എജ്യുസിറ്റിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജംസ് ആൻഡ് ജ്വല്ലറി സന്ദർശന വേളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് സാഹിത്യത്തിലെ എല്ലാ മികച്ച കൃതികളും മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അറേബ്യൻ രാജ്യങ്ങളിലെ മിക്ക ഗവേഷണ കേന്ദ്രങ്ങളിലും വർധിച്ച് വരുന്ന മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ജ്വല്ലറി കാഡ് ഡിസൈൻസിനുള്ള അസാപ് വിദ്യാർഥികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. കാലിക്കറ്റ് യൂനിവേഴ്സിറ്റി എസ്.ഡി.ഇ ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ടി. മുഹമ്മദ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. അസാപ് ജില്ല ഹെഡ് സുമി, െഎ.ജി.ജെ ഡയറക്ടർ സി. കരീം സംസാരിച്ചു. പ്രിൻസിപൽ പി. അബ്ദുൽ ഗഫൂർ സ്വാഗതവും സി.ഇ.ഒ അംജദ് നന്ദിയും പറഞ്ഞു. ((((((((പടം))))))))
Next Story