Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:03 PM GMT Updated On
date_range 2017-07-15T17:33:30+05:30'പ്ലാച്ചിമടയിൽനിന്ന് സർക്കാർ പാഠം ഉൾക്കൊള്ളണം'
text_fieldsപ്ലാച്ചിമടയിൽനിന്ന് സർക്കാർ പാഠം ഉൾക്കൊള്ളണം' കോട്ടക്കൽ: കൊക്കക്കോള പോലെയുള്ള ബഹുരാഷ്ട്ര കമ്പനി ജനകീയ സമരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി പ്ലാൻറ് പൂട്ടി സ്ഥലം വിട്ടതിെൻറ അനുഭവത്തിൽനിന്ന് പാഠമുൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഇടത് സർക്കാർ തയാറാവണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു. ബി.ഒ.ടി ചുങ്കപ്പാതയാക്കി 45 മീറ്ററിൽ ദേശീയപാത വികസിപ്പിക്കുന്നതിെൻറ ഫലമായി കൊച്ചുകേരളത്തിൽ 25ഓളം പുതിയ ടോൾ പ്ലാസകളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന കാര്യം സർക്കാർ മറക്കരുത്. ഈ സാഹചര്യത്തിൽ കേരളം ടോൾവിരുദ്ധ സമര ഭൂമിയായി മാറുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ബി.ഒ.ടി ടോൾ കമ്പനികൾ കേരളം വിടേണ്ട സാഹചര്യമായിരിക്കും ഉണ്ടാവുക. വികസന രംഗത്ത് വരാവുന്ന സ്തംഭനാവസ്ഥ മുന്നിൽ കണ്ട് ചുങ്കമില്ലാത്ത രീതിയിൽ ആറു വരിപ്പാത നിർമിച്ച് വികസനം പൂർത്തിയാക്കാൻ സർക്കാർ തയാറാവണം. വി.പി. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. അബുല്ലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി.കെ. പ്രദീപ് മേനോൻ ടോൾ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിശ്വൻ പാലപ്പെട്ടി, മഹ്മൂദ് വെളിയങ്കോട്, രാമചന്ദ്രൻ ഐങ്കലം എന്നിവർ സംസാരിച്ചു.
Next Story