Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടി...

പരപ്പനങ്ങാടി സര്‍ക്കാര്‍ വിശ്രമ കേന്ദ്രം പ്രവൃത്തി എം.എൽ.എ സന്ദര്‍ശിച്ചു >

text_fields
bookmark_border
പരപ്പനങ്ങാടി സര്‍ക്കാര്‍ വിശ്രമ കേന്ദ്രം പ്രവൃത്തി എം.എൽ.എ സന്ദര്‍ശിച്ചു പരപ്പനങ്ങാടി: അഞ്ചു കോടി രൂപ ചെലവില്‍ പരപ്പനങ്ങാടിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സര്‍ക്കാര്‍ റസ്റ്റ് ഹൗസ് പ്രവൃത്തിയും 13 കോടി രൂപ ചെലവിൽ നാലുനിലയില്‍ പുരോഗമിക്കുന്ന പൊതുമരാമത്ത് കെട്ടിട സമുച്ചയ പ്രവൃത്തിയും പി.കെ. അബ്ദുറബ്ബ് എം.എല്‍.എ സന്ദര്‍ശിച്ചു. പരപ്പനങ്ങാടി കോടതിക്ക് സമീപത്താണ് രണ്ടു പദ്ധതികളും. വര്‍ഷങ്ങള്‍ പഴക്കമുള്ള ജീർണിച്ച പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് അത്യാധുനിക സൗകര്യത്തോടെ സര്‍ക്കാര്‍ ഭൂമിയില്‍ വിശ്രമ കേന്ദ്രം പണിയുന്നത്. ഇവിടെ എത്തുന്ന ദീര്‍ഘദൂര യാത്രക്കാർക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാനും വിശ്രമിക്കാനും ഇത് ഏറെ പ്രയോജനകരമാകും. അസമയത്ത് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്നവര്‍ക്കും വിശ്രമ കേന്ദ്രം ആശ്വാസമാകും. പൊതുമരാമത്ത് കെട്ടിട സമുച്ചയം യാഥാര്‍ഥ്യമാകുന്നതോടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കാനാകും .
Show Full Article
TAGS:LOCAL NEWS 
Next Story