Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:03 PM GMT Updated On
date_range 2017-07-15T17:33:30+05:30സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റികള്‍; അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
text_fieldsകൊച്ചി: നഗരങ്ങളെ അടിമുടി പരിഷ്കരിച്ചും പുനര്‍ രൂപവത്കരിച്ചും അന്താരാഷ്ട്ര നിലവാരമുള്ളവയാക്കി മാറ്റാന്‍ ദേശീയതലത്തില്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള സംസ്ഥാനത്തെ നഗരങ്ങളുടെ വികസന പദ്ധതികളും സാങ്കേതിക ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്ന 'ടെന്സിംപ് 2017' അന്താരാഷ്ട്ര സമ്മേളനത്തിന് കൊച്ചി ലെ–മെറിഡിയന് കണ്വെന്ഷന് സെൻററില്‍ തുടക്കമായി. എന്‍ജിനീയര്‍മാരുടെ ഏറ്റവും വലിയ ലോകസംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എന്ജിനീയേഴ്സിെൻറ(ഐ.ഇ.ഇ.ഇ) കേരള ഘടകമാണ് സമ്മേളനത്തിെൻറ സംഘാടകര്‍. ഐ.ടി മിഷെൻറ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രി ഡോ.കെ.ടി. ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരങ്ങളുടെ വിജയകരമായ പരിവര്‍ത്തനത്തിന് മുഖ്യ പങ്കുവഹിക്കേണ്ടത് ജനങ്ങളാണ്. ഈ മാറ്റത്തിനുള്ള പ്രധാന ചുവടുവെപ്പാണ് കൊച്ചിയില്‍ നടക്കുന്ന സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി മിഷന് പട്ടികയില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളാണ് ഉള്ളത്. കോഴിക്കോട് നഗരത്തിന് ഇടം ലഭിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം അറിയിച്ചു.
Next Story