Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവില്ല്വത്ത്...

വില്ല്വത്ത് ക്ഷേത്രത്തില്‍ വാസ്തു പരിശോധന നടത്തി

text_fields
bookmark_border
പൂക്കോട്ടുംപാടം: അതിക്രമത്തെ തുടര്‍ന്ന് വില്ല്വത്ത് ക്ഷേത്രത്തില്‍ നടന്ന അഷ്ടമംഗല്യ പ്രശ്നവിധി പ്രകാരം വാസ്തു പരിശോധന നടത്തി. വാസ്തുവിദ്യ വിദഗ്ധൻ കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ശൈവ വിഷ്ണു ചൈതന്യങ്ങൾക്ക് തുല്യ പ്രാധാന്യമുള്ള ക്ഷേത്രത്തിൽ ശിവ ശ്രീകോവിലി​െൻറ വലിപ്പത്തിന് ആനുപാതികമായ വലിപ്പം വിഷ്ണുവി​െൻറ ശ്രീകോവിലിന് ഇല്ലാത്തതിനാൽ ഇതിനനുസൃതമായ കണക്കും മുഖമണ്ഡപങ്ങൾക്കും ഉപദേവന്മാരായ ഭഗവതി, അയ്യപ്പൻ എന്നീ ശ്രീകോവിലുകൾക്കുള്ള സ്ഥാനങ്ങളും അളന്ന് തിട്ടപ്പെടുത്തി. അഗ്രശാല, ക്ഷേത്രം ഓഫിസ്, പ്രവേശന കവാടമെന്നിവക്കുള്ള സ്ഥാനനിര്‍ണയവും നടത്തി. ക്ഷേത്രം തന്ത്രിമാരായ മൂത്തേടത്ത് മന കെ.എം. ദാമോദരൻ നമ്പൂതിരി, കെ.എം. ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രം തന്ത്രി കുടുംബത്തിലെ അംഗം മരനാട്ട് മന മോഹനൻ നമ്പൂതിരിപ്പാട്, ദേശം ആശാരി തലസ്സിരിയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നിരവധി ഭക്തജനങ്ങളും ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രം പ്രസിഡൻറ് മറ്റത്തിൽ രാധാകൃഷ്ണൻ, സെക്രട്ടറി കെ.പി. സുബ്രഹ്മണ്യൻ, ഭാരവാഹികളായ കെ. സതീശൻ, സി. ശശികുമാർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PPM -3- പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ വാസ്തുവിദ്യ വിദഗ്ധൻ കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരി വാസ്തു പരിശോധന നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story