Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 11:59 AM GMT Updated On
date_range 2017-07-15T17:29:50+05:30ml68 പുലാമന്തോൾ: നവീകരണവും കാത്ത് പുലാമന്തോൾ ടൗൺ.
text_fieldsനവീകരണം കാത്ത് പുലാമന്തോൾ ടൗൺ പുലാമന്തോൾ: ടൗൺ നവീകരണത്തിെൻറ കാത്തിരിപ്പിന് അറുതിയാവുന്നില്ല. നവീകരണത്തിനായി ടൗണിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നവീകരണ പ്രവർത്തനം അനിശ്ചിതമായി നീണ്ടുപോവുന്നതോടെ വ്യാപാരികളും പൊതുജനങ്ങളുമാണ് ദുരിതത്തിലായത്. നവീകരണത്തിന് മുന്നോടിയായി റോഡരികിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച ഭാഗങ്ങളിൽ നിരത്തിയ ക്വാറിവേസ്റ്റുകൾ മഴ ശക്തമായതോടെ ഒലിച്ചുപോവുകയും റോഡരികുകളിൽ വലിയ ചാലുകൾ രൂപപ്പെടുകയും ചെയ്തു. ക്വാറി വേസ്റ്റുകളിലെ വലിയ കല്ലുകൾ കാരണം റോഡരികുകളിലൂടെ നടക്കാനും വാഹനങ്ങൾ നിറുത്തിയിടാനും പറ്റാത്ത അവസ്ഥയാണ്. തിരക്കേറിയ പുലാമന്തോൾ ടൗണിലെ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. മഴയും ചളിയും തകർന്ന റോഡരികുകൾ കാരണം കച്ചവട സ്ഥാപനമുടമകളും പൊതുജനങ്ങളും വാഹനയാത്രക്കാരും ഒരുപോലെയാണ് ദുരിതം പേറുന്നത്. കഴിഞ്ഞവർഷം ജൂണിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചെങ്കിലും നവീകരണത്തിനായി അനുവദിച്ച 35-ലക്ഷം തികയാതെ വന്നതാണ് നവീകരണ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കിയത്. എന്നാൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിെൻറ ശ്രമഫലമായി 50 ലക്ഷം രൂപ കൂടി ടൗൺ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരണ പ്രവർത്തനം തുടങ്ങിയിട്ടില്ല. അതേസമയം മഴക്കാലത്ത് പ്രവർത്തനം നടത്താൻ കഴയില്ലെന്നാണ് പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയറിൽ നിന്ന് ലഭിക്കുന്ന മറുപടി. (ടൗൺ നവീകരണത്തിെൻറ ഭാഗമായി റോഡരികിൽ കൊണ്ടു വന്നിട്ടിരുന്ന ക്വാറി വേസ്റ്റുകൾ ഒലിച്ചുപോയി ഗതാഗതം ദുസ്സഹമായ പുലാമന്തോൾ ടൗൺ )
Next Story