Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 11:59 AM GMT Updated On
date_range 2017-07-15T17:29:50+05:30അയൺ ആൻഡ് ഫോളിക് ആസിഡ് ഗുളിക വിവാദം: സ്കൂള്‍ അധികൃതർ വിശദീകരണം നല്‍കി
text_fieldsവേങ്ങര: കുറ്റൂർ നോർത്ത് കെ.എം ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിതരണം ചെയ്ത അയൺ ആൻഡ് ഫോളിക് ആസിഡ് ഗുളികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കി. ഈ ഗുളിക വിതരണം ചെയ്യുന്നത് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമാണെന്നും ഇത് വന്ധ്യംകരണത്തിന് വരെ കാരണമാകുമെന്നും കാണിച്ച് ഒരു രക്ഷിതാവിേൻറതായി വന്ന വാട്സ്ആപ് വോയിസ് മെസ്സേജ് ആണ് വൈറല്‍ ആയത്. ഗള്‍ഫ് നാടുകളില്‍ നിന്നടക്കം മെസ്സേജുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ വന്നതോടെ സ്കൂള്‍ അധികൃതര്‍ രക്ഷിതാവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിനിടെ സാമൂഹിക മാധ്യമത്തിലൂടെ വിവരമറിഞ്ഞ ആരോഗ്യ വകുപ്പ് അധികൃതർ ഗുളിക വിവാദവുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. കൗമാരപ്രായക്കാര്‍ക്ക് ഇരുമ്പിെൻറ അഭാവം മൂലം ഉണ്ടാകുന്ന വിളര്‍ച്ച തടയാനാണ് പ്രസ്തുത ഗുളിക വിതരണം ചെയ്യുന്നതെന്നും ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് ആഴ്ചയില്‍ ഒന്ന്‍ വീതം ഈ ഗുളിക വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റുള്ള കുപ്രചരണങ്ങള്‍ ശരിയല്ലെന്നും വേങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള പത്രക്കുറിപ്പ് വിശദമാക്കുന്നു.
Next Story