Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെർപ്പുളശ്ശേരിയിൽ...

ചെർപ്പുളശ്ശേരിയിൽ ഓടയിൽ കക്കൂസ് മാലിന്യം

text_fields
bookmark_border
കരാറുകാരൻ പണി നിർത്തി ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി അഴുക്കുചാലില്‍ കക്കൂസ് മാലിന്യവും. ബസ്സ്റ്റാൻഡിന് സമീപം സ്ലാബ് തുറന്നു വൃത്തിയാക്കുമ്പോഴാണ് കക്കൂസ് മാലിന്യം കണ്ടെത്തിയത്. വൃത്തിയാക്കാനാകാതെ കരാറുകാരൻ സ്ലാബ് അടക്കുകയായിരുന്നു. ദുര്‍ഗന്ധം കാരണം സമീപത്ത് നിൽക്കാനാവാത്ത അവസ്ഥയാണ്. തെട്ടടുത്തുള്ള കെട്ടിടത്തില്‍നിന്ന് നേരിട്ട് അഴുക്കുചാലിലേക്ക് കക്കൂസ് മാലിന്യം തുറന്ന് വിട്ടതാണ് കാരണം. ശനിയാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ വന്ന് പരിശോധിച്ചതിന് ശേഷമേ ഇനി മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുകയുള്ളൂ. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നീക്കാനുള്ള ചെലവു ഈടാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ അഴുക്കുചാലിലേക്ക് പലയിടത്തും കക്കൂസ് മാലിന്യം തുറന്നു വിട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story