Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 11:58 AM GMT Updated On
date_range 2017-07-15T17:28:45+05:30പട്ടിണിയിലായ ആദിവാസികൾക്ക് ഭക്ഷണവുമായി വിദ്യാർഥികളെത്തി
text_fieldsകരുവാരകുണ്ട്: പറയൻമേട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് ആഹാരവുമായി വിദ്യാർഥികളും പൊലീസും മലകയറി. ഐ.ടി.ഡി.പി അധികൃതർ എത്തിച്ച് കൊടുത്ത അരിയും പലവ്യഞ്ജനങ്ങളും കഴിഞ്ഞതിനെ തുടർന്ന് ആദിവാസികൾ പട്ടിണിയിലാണെന്നറിഞ്ഞ പുൽവെട്ട നുസ്റത്തുൽ ഇസ്ലാം സ്കൂളിലെ വിദ്യാർഥികളാണ് പൊലീസ് സഹായത്തോടെ കോളനിയിലെത്തിയത്. കോളനിയിലെ മുതിർന്ന അംഗമായ നീലെൻറ അവസ്ഥ ദയനീയമാണ്. കിടക്കുന്ന സ്ഥലത്ത് തന്നെ കൈകൊണ്ട് കുഴിയുണ്ടാക്കി അതിലാണ് മലമൂത്ര വിസർജനം നടത്തുന്നത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കുടിലിൽ കഴിയുന്ന കുമാരനും ശാന്തയും ഉറങ്ങിയിട്ട് ദിവസങ്ങളായി. പഞ്ചസാര, ചായപ്പൊടി എന്നിവ പോലും കുടിലിനുള്ളിലില്ല. ഇവർ വസ്ത്രം മാറ്റിയിട്ട് ദിവസങ്ങളായി. കോളനിയിലെ ഒരംഗത്തിന് അഞ്ച് കിലോ വീതം അരിയും പഞ്ചസാരയും നൽകിയ കുട്ടികൾ അവരുടെ കൈകളിലുണ്ടായിരുന്ന ചെറു തുകയും അവർക്ക് കൈമാറി. സ്കൂൾ ലീഡർ വി. സഹദ്, സി. റാഷിദ്, വി.പി. സുറുമി, പി. ലിയാന, പി. ഫിദ, ടി.കെ. ദിയ ഫാത്തിമ, നാഫിയ ജുബിൻ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ വി. ശശിധരൻ, എസ്.സി.പി.ഒ എസ്.ടി. സജീവ്, സി.പി.ഒ സിന്ധു, സ്കൂൾ പ്രിൻസിപ്പൽ ശിഹാബുദ്ദീൻ കാളികാവ്, അധ്യാപകരായ എ. രശ്മി, ടി.ടി. സിഹ്ല, ഇ. റംലത്ത്, പി. ദൃശ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. Photo... പറയൻമേട് ആദിവാസി കോളനിവാസികൾക്ക് വിദ്യാർഥികൾ പലവ്യഞ്ജനങ്ങൾ കൈമാറുന്നു
Next Story