Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2017 2:59 PM GMT Updated On
date_range 2017-01-01T20:29:31+05:30ഫ്ളാറ്റല്ല ഭൂമിയാണ് വേണ്ടത് –വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsമലപ്പുറം: ജില്ലയിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഉടന്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഭൂ വിഷയത്തില്‍ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും സമ്പൂര്‍ണ ഭൂപരിഷ്കരണത്തിന് സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്‍കിട കുത്തകകള്‍ കൈയേറിയ ഭൂമി പിടിച്ചെടുക്കാതെ ഫ്ളാറ്റിന്‍െറ പേരുപറഞ്ഞ് ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗ്രാമീണ മേഖലകളിലടക്കമുള്ള ലക്ഷക്കണക്കിന് ഭൂരഹിതരുടെ പ്രശ്നങ്ങള്‍ ഫ്ളാറ്റിലൂടെ പരിഹരിക്കപ്പെടില്ളെന്നും അംബുജാക്ഷന്‍ പറഞ്ഞു. ജില്ലയില്‍ 24600 കുടുംബങ്ങള്‍ക്ക് ഭൂമിയില്ല. സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടത്തെിയ മലപ്പുറം ജില്ലയിലേതടക്കം അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമി ഉടന്‍ വിതരണം ചെയ്യണമെന്നും മങ്കട ചേരിയം മലയിലും പരപ്പനങ്ങാടി പാലത്തിങ്ങലിലുമുള്ള ഭൂമി ഭൂരഹിതര്‍ക്കുതന്നെ നല്‍കണമെന്നും സമരം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് എം.ഐ. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല ഭൂസമരസമിതി കണ്‍വീനര്‍ ഗണേഷ് വടേരി, ജില്ല ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, ജില്ല സെക്രട്ടറിമാരായ സുഭദ്ര വണ്ടൂര്‍, ഷാക്കിര്‍ ചങ്ങരംകുളം, മുനീബ് കാരക്കുന്ന്, മുഹമ്മദ് പൊന്നാനി എന്നിവര്‍ സംസാരിച്ചു.
Next Story