Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാങ്കിലും പണമില്ല;...

ബാങ്കിലും പണമില്ല; മുറുമുറുപ്പിന് കനം വെക്കുന്നു

text_fields
bookmark_border
മലപ്പുറം: നോട്ട് നിരോധനത്തിന്‍െറ 23ാം നാള്‍ ഇടപാടുകാര്‍ക്ക് സഹനം നഷ്ടപ്പെട്ടു. ഇതോടെ ബാങ്ക് അധികൃതരുമായി ജനം പലയിടത്തും കൊമ്പുകോര്‍ത്തു. ചൊവ്വാഴ്ച 90 ശതമാനം എ.ടി.എമ്മുകളും അടച്ചിട്ട ദുരിതത്തിന് പുറമെ ബാങ്കിലും പണമില്ളെന്ന് അറിയിച്ചതോടെയാണ് പലയിടത്തും പ്രതിഷേധം പടര്‍ന്നത്. തുറന്ന് ഒരു മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനാകാതെയായിരുന്നു പല ശാഖകളും അടച്ചിട്ടത്. രാമപുരത്ത് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കനറ ബാങ്ക് ശാഖ മാനേജറെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രാവിലെ ആറുമണി മുതല്‍ വരിനില്‍ക്കുന്ന സ്ത്രീകളടക്കമുള്ളവരോട് പണമില്ളെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധം. പിന്നീട് പൊലീസത്തെി പരിഹരിച്ചു. വളാഞ്ചേരിയില്‍ എസ്.ബി.ടിയില്‍ ഇടപാടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബാങ്ക് അടച്ചിടേണ്ടി വന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. കരുവാരക്കുണ്ട് കിഴക്കത്തേല ഫെഡറല്‍ ബാങ്കില്‍ പൊലീസ് കാവലിലായിരുന്നു ഇടപാട് നടന്നത്. പുത്തനത്താണി സൗത് ഇന്ത്യന്‍ ബാങ്കില്‍ ഇടപാടുകാര്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് കാവല്‍ വേണ്ടിവന്നു. കറന്‍റ് അക്കൗണ്ടുള്ളവര്‍ക്ക് കൂടുതല്‍ പണം നല്‍കുന്നുവെന്ന് ആരോപിച്ച് മറ്റ് അക്കൗണ്ട് ഉടമകള്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ബാങ്ക് അധികൃതര്‍ കല്‍പകഞ്ചേരി പൊലീസില്‍ വിവരമറിയിച്ചു. ഈ മേഖലയിലെ കനറ, ഫെഡറല്‍ ശാഖകളിലെല്ലാം ആവശ്യത്തിന് പണമത്തൊത്തതുകൊണ്ട് എ.ടി.എമ്മുകള്‍ ഇന്നും തുറന്നില്ല. അതേസമയം, ഇവിടെ എസ്.ബി.ടി എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചു. തലക്കടത്തൂരില്‍ ഫെഡറല്‍ ബാങ്ക് ശാഖ പ്രവര്‍ത്തിച്ചെങ്കിലും പണം കുറവായതിനാല്‍ കുറഞ്ഞ എണ്ണം ടോക്കണ്‍ മാത്രമാണ് നല്‍കിയത്. പെരിന്തല്‍മണ്ണയില്‍ എല്ലാ എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ രാവിലെ മുതല്‍തന്നെ നീണ്ട വരിയായിരുന്നു. എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍, എച്ച്.ഡി.എഫ്.സി എന്നിവയിലെല്ലാം പണം തീര്‍ന്നതിനെ തുടര്‍ന്ന് ഇടപാടുകള്‍ നേരത്തേതന്നെ നിര്‍ത്തി. എസ്.ബി.ടി ഒഴിച്ചുള്ള ബാങ്കുകളില്‍ 11ന് മുമ്പുതന്നെ പണം തീര്‍ന്നിരുന്നു. അതേസമയം, അങ്ങാടിപ്പുറം ഫെഡറല്‍ ബാങ്കില്‍ ഉച്ചവരെ ഇടപാട് നടന്നു. വണ്ടൂരില്‍ അടുത്ത ദിവസങ്ങളിലേക്കുള്ള ടോക്കണാണ് നല്‍കിയത്. ശനിയാഴ്ച വരെയുള്ള ടോക്കണുകള്‍ ബുധനാഴ്ച നല്‍കി. ദിവസവും 150 പേര്‍ക്ക് എന്ന് നിജപ്പെട്ടുത്തിയിട്ടുണ്ട്. ഇവിടെയും എ.ടി.എമ്മുകള്‍ ഒന്നും ശരിയായി പ്രവര്‍ത്തിച്ചില്ല. പോരൂര്‍, തുവ്വൂര്‍ പ്രദേശങ്ങളില്‍ ബാങ്കുകള്‍ കുറവായതിനാല്‍ പ്രശ്നം രൂക്ഷമാണ്. പൊന്നാനിയില്‍ എസ്.ബി.ടി, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ എന്നിവയെല്ലാം വൈകീട്ട് വരെ പ്രവര്‍ത്തിച്ചു. എന്നാല്‍, തുറന്ന എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ നീണ്ട വരിയുണ്ടായിരുന്നു. ഗ്രാമീണ്‍ ബാങ്ക് ശാഖ മാത്രമുള്ള തിരൂര്‍ പുറത്തൂരില്‍ ആവശ്യത്തിന് പണം കിട്ടാതെ ജനം ബുദ്ധിമുട്ടി. താനൂര്‍ മേഖലയില്‍ മൂന്ന് ദിവസങ്ങളിലേക്കുള്ള ടോക്കണ്‍ നല്‍കി പല ബാങ്കുകളും ഇടപാടുകാരെ തിരിച്ചയക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story