Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ.എ.എസ് റാങ്കുകാരുടെ...

ഐ.എ.എസ് റാങ്കുകാരുടെ വിവാഹം: എതിര്‍പ്പുമായി ഹിന്ദു മഹാസഭ

text_fields
bookmark_border
മീററ്റ്: സിവില്‍ സര്‍വിസ് റാങ്കുകാരുടെ വിവാഹത്തില്‍ എതിര്‍പ്പുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ. 2015ലെ ഐ.എസ്.എസ് ഒന്നാം റാങ്കുകാരി ടിന ദാബിയും രണ്ടാം റാങ്കുകാരന്‍ അതര്‍ അമീറുല്‍ ഷാഫി ഖാനും തമ്മിലെ വിവാഹമാണ് സംഘടനയെ പ്രകോപിപ്പിച്ചത്. വിവാഹം റദ്ദാക്കുകയോ അതറിനെ ഘര്‍വാപസിക്ക് പ്രേരിപ്പിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മഹാസഭ ടിനയുടെ മാതാപിതാക്കള്‍ക്ക് കത്തയച്ചു. ‘‘നിങ്ങളുടെ കുടുംബത്തിന്‍െറ തീരുമാനം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കും. അതിനാല്‍ ഒരുനിലക്കും വിവാഹം നടത്താന്‍ അനുവദിക്കരുത്. എന്നിട്ടും മകള്‍ വിവാഹ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അതര്‍ ഘര്‍വാപസിക്ക് തയാറാകണം. അതിന് സംഘടന സഹായിക്കും’’-മഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ അയച്ച കത്തില്‍ പറയുന്നു. അതേസമയം, സ്വതന്ത്ര ചിന്താഗതിയുള്ള സ്ത്രീ എന്ന നിലയില്‍ തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്ന് ടിന ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘‘എന്‍െറ തീരുമാനത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ആമിറും അങ്ങനെതന്നെയാണ്. ഞങ്ങളുടെ മാതാപിതാക്കള്‍ക്കും ഇക്കാര്യത്തില്‍ സന്തോഷമാണ്. ഇതര മതത്തില്‍പെട്ടയാളെ വിവാഹം ചെയ്യുമ്പോള്‍ എതിര്‍പ്പുമായത്തെുന്ന ചെറു ന്യൂനപക്ഷം എപ്പോഴുമുണ്ടാകും’’ -ടിന അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇരുവരും വിവാഹ തീരുമാനം പുറത്തുവിട്ടത്. സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും രണ്ടുപേരും മതപരിവര്‍ത്തനം നടത്തില്ളെന്നും ടിനയും അതറും വ്യക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story