അന്തസ്സ്​ ഉയര്‍ത്തിപ്പിടിക്കാന്‍ ബി.ജെ.പി മുക്ത ഭാരതം വേണം ^കുഞ്ഞാലിക്കുട്ടി

05:15 AM
07/12/2017
അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ബി.ജെ.പി മുക്ത ഭാരതം വേണം -കുഞ്ഞാലിക്കുട്ടി മലപ്പുറം: ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. രാജ്യത്തിൻറെ അന്തസ്സ് നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ കെ.എന്‍.എ. ഖാദര്‍, എ.പി. അനില്‍കുമാര്‍, പി. ഉബൈദുല്ല, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, ഇ. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. mplrs1 യു.ഡി.എഫ് ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ്സ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
COMMENTS