ലീഗ് മനുഷ്യാവകാശ സമ്മേളനത്തിൽ ഇരകളുടെ കുടുംബങ്ങൾ പങ്കെടുക്കും

05:15 AM
07/12/2017
മലപ്പുറം: ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി തിരൂരിൽ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സംരക്ഷണ സമ്മേളനത്തിൽ, രാജസ്ഥാനിലെ ആൾവാറിൽ ബീഫി​െൻറ പേരിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് ഉമർഖാ‍​െൻറ കുടുംബാംഗങ്ങൾ പങ്കെടുക്കും. മകൾ മെയും മകൻ മഖ്സൂദും സഹോദരൻ ജാവേദുമാണ് എത്തുക. ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ മനുഷ്യാവകാശ ലംഘനത്തെ തുടർന്ന് ജീവനൊടുക്കിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും സഹോദരൻ രാജാ വെമുലയും പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
COMMENTS