ഗായിക രാഖി ചാറ്റർജി ഒമ്പതിന് മലപ്പുറത്ത്

05:15 AM
07/12/2017
മലപ്പുറം: ഹിന്ദുസ്ഥാനി സംഗീതരംഗത്ത് പ്രശസ്തയായ ഗസൽ ഗായിക രാഖി ചാറ്റർജി (കൊൽക്കത്ത) മലപ്പുറത്ത് സംഗീത പരിപാടി അവതരിപ്പിക്കും. ഡിസംബർ ഒമ്പതിന് വൈകീട്ട് 6.30ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിലാണ് സംഗീതവിരുന്ന്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും മലപ്പുറം പ്രസ് ക്ലബുമായി സഹകരിച്ച് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഗോൾഡൻ ജൂബിലി അലുംമ്നി മീറ്റി​െൻറ ഭാഗമായി നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. ഗായിക യുമ്ന അജിൻ ഉദ്ഘാടനം ചെയ്യും.
COMMENTS