ഗൃഹപ്രവേശന ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു---

05:15 AM
07/12/2017
നിലമ്പൂർ: ഞായറാഴ്ച തീരുമാനിച്ച ഗൃഹപ്രവേശന ഒരുക്കങ്ങൾക്കിടെ ഹൃദയാഘാതംമൂലം മരിച്ചു. വഴിക്കടവ് ആനമറിയിലെ പ്രവാസി ഡെക്കറേഷൻ ഉടമ തച്ചൻക്കുന്നൻ അബ്ദുൽ കരീം (44) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വീട്ടിൽ ഒരുക്കങ്ങൾ നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടനെ പാലാടിലെ സ്വകാര‍്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തുവെച്ച് വാഹനപകടത്തിൽ പരിക്കേറ്റ് വലത് കാൽമുട്ടിന് മുകളിൽ മുറിച്ചുമാറ്റിയിരുന്നു. പിന്നീട് നാട്ടിലെത്തി പ്രവാസി ഡെക്കറേഷൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം വ‍്യാഴാഴ്ച രാവിലെ ഒമ്പതിന് പുന്നക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും. പിതാവ്: പരേതനായ ആലിപ്പ. മാതാവ്: മറിയുമ്മ. ഭാര‍്യ: സീനത്ത്. മക്കൾ: മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് സമീഹ്, സഹന ഷെറിൻ, സഹ്മ ഷെറിൻ.
COMMENTS