Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:18 AM GMT Updated On
date_range 2017-08-31T13:48:13+05:30നഗരസഭ പരിധിയിൽ ഒക്ടോബർ രണ്ട് വരെ വീടുകളിൽ നിന്നുള്ള മാലിന്യം സ്വീകരിക്കും
text_fieldsപാലക്കാട്: വീടുകളിൽ നിന്നുള്ള മാലിന്യം സ്വീകരിക്കൽ ഒക്ടോബർ രണ്ട് വരെ തുടരാൻ പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. സെപ്റ്റംബർ ഒന്നുമുതൽ വീടുകളിൽനിന്ന് മാലിന്യം സ്വീകരിക്കൽ നിർത്തുമെന്നാണ് അധികൃതർ അറിയിച്ചതെങ്കിലും കൗൺസിലർമാരുടേയും പൊതുജനത്തിെൻറയും എതിർപ്പിനെ തുടർന്നാണ് ഉറവിടമാലിന്യം സംസ്കരണം ഒരു മാസത്തേക്ക് നീട്ടിയത്. യോഗത്തിൽ ഭരണപക്ഷത്തിലെ ഒരു വിഭാഗം പദ്ധതി ധിറുി പിടിച്ച് നടപ്പാക്കുന്നതിനെതിരെ ശക്തമായി നിലപാടെടുത്തു. ഇതിനെ തുടർന്നാണ് ഒക്ടോബർ രണ്ട് വരെ നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത്. തീരുമാനം നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ കൗൺസിലിനെ അറിയിച്ചു. ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായാണ് സെപ്റ്റംബർ ഒന്നുമുതൽ വീടുകളിൽ നിന്ന് മാലിന്യം സ്വീകരിക്കൽ നഗരസഭ നിർത്തുമെന്ന് അറിയിച്ചിരുന്നത്. ആവശ്യത്തിന് മുന്നൊരുക്കങ്ങളില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന ആരോപണം തുടക്കം മുതലേ ഉയർന്നിരുന്നു. മാലിന്യം സംസ്കരിക്കാൻ സ്വന്തമായി ഭൂമിയില്ലാത്തവർക്കായി തുമ്പൂർമൊഴി മാതൃകയിൽ മാലിന്യം സംസ്കരിക്കാൻ സൗകര്യം ഒരുക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നെങ്കിൽ ധിറുതിപിടിച്ച് ഉറവിടമാലിന്യ പദ്ധതി നടപ്പാക്കണ്ട എന്ന നിലപാടിലായിരുന്നു അംഗങ്ങൾ. പദ്ധതി നടപ്പാക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റിവെക്കണമെന്നാണ് അംഗങ്ങൾ ആവശ്യപ്പെട്ടത്. ബി.ജെ.പി പാർലമെൻറ് പാർട്ടി നേതാവ് എസ്.ആർ. ബാലസുബ്രഹ്മണ്യത്തിെൻറ നിലപാട് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. ഉറവിട മാലിന്യ പദ്ധതി നടപ്പാക്കാൻ സബ്സിഡി ലഭ്യമല്ലെന്ന് കഴിഞ്ഞ കൗൺസിലിലെ വൈസ് ചെയർമാൻ സി. കൃഷ്ണകുമാറിെൻറ നിലപാട് ശനിയാഴ്ചത്തെ കൗൺസിലിൽ സെക്രട്ടറിയും ആവർത്തിച്ചതോടെ സബ്സിഡി അനുവദിക്കുമെന്ന് പറഞ്ഞ് മേയ് 27ന് ഇറക്കിയ സർക്കുലർ ഭരണപക്ഷത്തെ മുതിർന്ന നേതാവ് എസ്.ആർ. ബാലസുബ്രഹ്മണ്യൻ കൗൺസിൽ യോഗത്തിൽ വായിച്ചു. സബ്സിഡി കിട്ടുമെന്ന് സർക്കുലറിൽ പറയുന്നുണ്ടെങ്കിൽ ലഭിക്കാൻ സാധ്യതയില്ലെന്ന വിവരമാണ് ശുചിത്വമിഷനിലെ ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ചതെന്ന് സെക്രട്ടറി കൗൺസിലിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം കൗൺസിലിൽ നിന്ന് മറച്ചുവെച്ചത് എന്തിനാണെന്ന് കോൺഗ്രസ് അംഗങ്ങൾ ചോദിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾക്ക് മുനിസിപ്പാലിറ്റി സ്റ്റാളിൽ ഉയർന്ന വിലയാണെന്ന കാര്യം ശനിയാഴ്ചയിലെ കൗൺസിലിലും ചർച്ചയായി. എന്നാൽ വില മാത്രമല്ല, വിൽപനാനന്തര സേവനം കൂടി നഗരസഭ പരിഗണിക്കുന്നുണ്ടെന്നും പുറത്ത്നിന്ന് സാമഗ്രികൾ വാങ്ങിയും ഉറവിട മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കാമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Next Story