Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:14 AM GMT Updated On
date_range 2017-08-31T13:44:59+05:30'ഈണം^17' വർണശബളമായി
text_fields'ഈണം-17' വർണശബളമായി പൂക്കോട്ടുംപാടം: ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ 'ഈണം-17'െൻറ ഭാഗമായി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സംയുക്തമായി തിരുവാതിരകളി അവതരിപ്പിച്ചു. കോൽക്കളി, നാടൻപാട്ട്, ഒപ്പന, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയും വാമനനും അണിനിരന്ന സാംസ്കാരിക ഘോഷയാത്ര പൂക്കോട്ടുംപാടം അങ്ങാടിയില്‍ നടത്തി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വികസന ഉപസമിതി ചെയർമാൻ എൻ.എ. കരീം ഓണസന്ദേശം നൽകി. മാനേജർ എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.കെ. ബിന്ദു, വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. ppm3 ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കോട്ടുംപാടം ഗുഡ്വില്‍ സ്കൂളില്‍ നടന്ന സമൂഹ തിരുവാതിരകളി
Next Story