Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുനില്‍കുമാറി​െൻറ...

സുനില്‍കുമാറി​െൻറ മാതാപിതാക്കള്‍ക്ക് സി.പി.എം വീട് നിർമിച്ച് നല്‍കും ബാങ്ക് വായ്പ എഴുത്തിത്തള്ളും

text_fields
bookmark_border
കാളികാവ്: ഗുരുവായൂരില്‍ കൂട്ട ആത്മഹത്യ ചെയ്ത കാരമല സുനില്‍ കുമാറി​െൻറ മാതാപിതാക്കള്‍ക്ക് വീട് നിർമിച്ചു നല്‍കുമെന്ന് സി.പി.എം. വീടില്ലാതെ ഷെഡില്‍ കഴിയുന്ന ചേരങ്കോട് കോളനിയിലെ കാരമല ഗംഗാധരനും കുടുംബത്തിനുമാണ് സി.പി.എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീട് നിർമിച്ച് നല്‍കുന്നത്. നാല് മാസത്തിനകം പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലോക്കല്‍ സെക്രട്ടറി എൻ. നൗഷാദ് പറഞ്ഞു. കുടുംബത്തി​െൻറ കടബാധ്യതയായ ഒന്നര ലക്ഷം രൂപ എഴുതിത്തള്ളാന്‍ സര്‍ക്കാരിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പി.പി. വാസുദേവന്‍, ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്‍ എന്നിവര്‍ വ്യാഴാഴ്ച കുടുംബത്തെ സന്ദര്‍ശിച്ചാണ് ഇക്കാര്യം അറിയിച്ചത്. ലോക്കല്‍ സെക്രട്ടറി എന്‍. നൗഷാദ്, പാലോളി റിയാസ്, കെ. ബാലന്‍ എന്നിവരും സംബന്ധിച്ചു. പൂങ്ങോട് കോളനിയില്‍ മിച്ചഭൂമിയായി ലഭിച്ച നാല് സ​െൻറ് സ്ഥലത്താണ് സുനില്‍ കുമാറി​െൻറ കുടുംബം കഴിഞ്ഞിരുന്നത്. പടം- സുനില്‍കുമാറി​െൻറ മാതാപിതാക്കളെ സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവന്‍ സന്ദര്‍ശിപ്പോള്‍
Show Full Article
TAGS:LOCAL NEWS 
Next Story