Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:14 AM GMT Updated On
date_range 31 Aug 2017 8:14 AM GMTരഹസ്യ നമ്പർ അടിക്കുന്നതിന് മുമ്പേ യുവതിക്ക് എ.ടി.എമ്മിൽനിന്ന് 17,000 രൂപ ലഭിച്ചു
text_fieldsbookmark_border
ഷൊർണൂർ: എ.ടി.എം കൗണ്ടറിൽ പണമെടുക്കാൻ കയറിയ നഗരസഭ ജീവനക്കാരിക്ക് രഹസ്യ നമ്പർ അടിക്കും മുമ്പേ 17,000 രൂപ ലഭിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ എതിർവശത്തുള്ള എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ നിന്നാണ് നമ്പറടിക്കാതെയും തുക ആവശ്യപ്പെടാതെയും പ്രസ്തുത തുക മെഷിനിൽനിന്ന് ലഭിച്ചത്. നഗരസഭ ജീവനക്കാരി കാർത്യായനി തുക നേരെ ഷൊർണൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ബാങ്ക് അധികൃതരെ വിവരം ധരിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ റെയിൽവേ ജീവനക്കാരനായ രംഗനാഥൻ തൊട്ടുമുമ്പ് 17,000 രൂപ പിൻവലിക്കാൻ ശ്രമിച്ചിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇദേഹത്തെ വിളിച്ചു വരുത്തി തുക കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story