Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:14 AM GMT Updated On
date_range 31 Aug 2017 8:14 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ആലത്തൂർ: കൃപ പാലിയേറ്റിവ് ക്ലിനിക് ഓണം--ബലിപെരുന്നാൾ ആഘോഷവും കിറ്റ് വിതരണവും -2.00 ഒാണച്ചന്തകൾക്ക് തുടക്കം അഗളി: സർക്കാറിെൻറ 'ഓണം സമൃദ്ധി' പദ്ധതിയുടെ ഭാഗമായി കൃഷി ഭവന് കീഴിൽ ഓണച്ചന്തകൾക്ക് തുടക്കമായി. പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വരെ വിലക്കുറവിലാണ് വിൽപന. തദ്ദേശീയരായ പച്ചക്കറി കർഷകരെ സഹായിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിെൻറ ഭാഗമായി 10 ശതമാനം വില കൂടുതൽ നൽകിയാണ് കൃഷി വകുപ്പ് കർഷകരിൽനിന്ന് പച്ചക്കറി വാങ്ങുന്നത്. കൃഷിഭവന് കീഴിൽ തുടങ്ങിയിട്ടുള്ള പ്രത്യേക ജൈവതോട്ടങ്ങളിൽനിന്ന് ഓണച്ചന്തകളിലേക്ക് പച്ചക്കറികൾ ശേഖരിക്കും. ഇവിടെനിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറിക്ക് 20 ശതമാനം വില കൂടുതൽ ലഭിക്കും. ജൈവ പച്ചക്കറിക്ക് പൊതുവിപണിയിലും 10 ശതമാനം വിലക്കുറവാണ് ഉപഭോക്താവിന് ലഭിക്കുക. ഓരോ ജില്ലതലത്തിലുമുള്ള വില നിർണയ സമിതിയാണ് ഓരോ ദിവസത്തെയും വിപണി വില കണ്ടെത്തുന്നത്. ഇവിടെനിന്ന് ഓരോ ദിവസവും കൃഷി ഭവനുകളിൽ വിവരം ലഭ്യമാക്കും. ചന്തകളിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പുർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പകരം തുണി സഞ്ചികളിലാണ് പച്ചക്കറി വിതരണം ചെയ്യുക. 60,000 രൂപയാണ് ഓരോ ഓണച്ചന്തകൾക്കുമായി സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഇതിൽ 50,000 രൂപ പച്ചക്കറി വാങ്ങാനും 10,000 രൂപ ചന്തകളിൽ എത്തിക്കാനുമാണ്. സംസ്ഥാനത്ത് 1,500 ഓണച്ചന്തകൾക്കാണ് ഇന്നലെ തുടക്കമായത്. വിദേശമദ്യവുമായി സ്ത്രീ പിടിയിൽ അഗളി: വിദേശമദ്യവുമായി തമിഴ്നാട് സ്വദേശിനിയെ ഷോളയൂർ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി പുതുർ തച്ചംപടി സ്വദേശി പാപ്പാത്തിയാണ് (50) പിടിയിലായത്. രണ്ടേമുക്കാൽ ലിറ്റർ വിദേശമദ്യം ഇവരിൽനിന്ന് കണ്ടെടുത്തു. അട്ടപ്പാടിയിൽ വിൽപനക്കായി കൊണ്ടുവന്നതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story