Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗത സംഘം...

സ്വാഗത സംഘം രൂപവത്​കരിച്ചു

text_fields
bookmark_border
പാലക്കാട്: പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിൽ ഒക്ടോബർ 14 മുതൽ 16 വരെ നടക്കുന്ന സി.ബി.എസ്.ഇ ജില്ല കലോൽസവത്തി‍​െൻറ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസ് മുഖ്യ രക്ഷാധികാരിയായി 111 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയത്. സി.ബി.എസ്.ഇ മാനേജ്മ​െൻറ്് അസോ. ജില്ല പ്രസിഡൻറ് മാത്യു വാഴയിലാണ് ചെയർമാൻ. സ്വാഗതസംഘം രൂപവത്കരണ യോഗം മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ മാനേജ്മ​െൻറ് അസോ. ജില്ല ട്രഷറർ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ണൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ദിവാകരൻ, സഹോദയ പ്രസിഡൻറ് സുഭദ്ര മുരളീധരൻ, മൗണ്ട് സീന വൈസ് ചെയർമാൻ എ. ഉസ്മാൻ, പി.ടി.എ പ്രസിഡൻറ് അബ്ദുൽ മജീദ്, മൗണ്ട് സീന പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ. അനീസുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story