Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:09 AM GMT Updated On
date_range 31 Aug 2017 8:09 AM GMTമോഹിനിയാട്ടം പരിശീലന കളരി
text_fieldsbookmark_border
ഷൊർണൂർ: കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന അഭിനയ സമ്പ്രദായത്തെ മോഹിനിയാട്ടം അടക്കമുള്ള ഘടനാ സങ്കേതങ്ങളുമായി താരതമ്യപ്പെടുത്തി പഠനവിഷയമാക്കേണ്ടതാണെന്നും നർത്തകെൻറ ശരീരത്തിെൻറ ആഘോഷമാണ് അരങ്ങിൽ നടക്കുന്നതെന്നും ഉഷ നങ്ങ്യാർ. കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന മോഹിനിയാട്ടം പരിശീലനക്കളരിയിൽ 'അഭിനയ സങ്കേതങ്ങൾ പ്രയോഗ സാധ്യതകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. 'മോഹിനിയാട്ടം: അഭിനയ സാധ്യതകൾ' എന്ന വിഷയത്തിൽ ഡോ. മിനി എം. നായർ, 'വർണം -കാലാനുസൃതമാറ്റങ്ങൾ' എന്ന വിഷയത്തിൽ അക്ഷര ബിജീഷ്, 'മുദ്രാവിനിയോഗം' എന്ന വിഷയത്തിൽ കലാമണ്ഡലം കൃഷ്ണകുമാറും ക്ലാസെടുത്തു. കലാമണ്ഡലം ഹൈമവതി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story