Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി ലൈനിന് മുകളിൽ ...

വൈദ്യുതി ലൈനിന് മുകളിൽ തെങ്ങും കവുങ്ങും വീണു; വൻ ദുരന്തം ഒഴിവായി

text_fields
bookmark_border
തിരൂരങ്ങാടി: ലൈനിന് മുകളിലേക്ക് തെങ്ങും കവുങ്ങും വീണ് വൈദ്യുതി തൂണുകൾ തകർന്നു വീണു. ചെറുമുക്ക് സലാമത്ത് നഗറിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങും കവുങ്ങുമാണ് കടപുഴകി വീണത്. സ്കൂൾ വിട്ട് അൽപസമയം വ്യത്യാസത്തിലാണ് ഇവ വീണത്. സ്കൂൾ വിദ്യാർഥികളും വഴി യാത്രക്കാരും തലനാരിഴക്കാണ് രക്ഷപെട്ടത്. ശബ്ദം കേട്ട് റോഡിലുള്ളവർ ഓടിയതിനാൽ അപകടത്തിൽ പെട്ടില്ല. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് തിരൂരങ്ങാടിയിൽ കെ.എസ്.ഇ.ബി ജീവനക്കാരെത്തിയ ശേഷമാണ് പൊട്ടിവീണ ലൈൻ മാറ്റിയത്. ചെറുമുക്ക് സലാമത്ത് നഗറിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങും കവുങ്ങും വീണപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story