Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുസമൂഹം പാവങ്ങളെ...

പൊതുസമൂഹം പാവങ്ങളെ അവഗണിക്കുന്നു ^ഇയ്യങ്കോട് ശ്രീധരൻ

text_fields
bookmark_border
പൊതുസമൂഹം പാവങ്ങളെ അവഗണിക്കുന്നു -ഇയ്യങ്കോട് ശ്രീധരൻ കൊല്ലങ്കോട്: പൊതുസമൂഹം പാവപ്പെട്ടവരെ പരിഗണിക്കുന്നത് കുറഞ്ഞുവരുന്നതായി ഇയ്യങ്കോട് ശ്രീധരൻ. മഹാകവി പി. സ്മാരകത്തിൽ ചങ്ങാതിക്കൂട്ടത്തി​െൻറ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. കാർത്തികേയൻ, സേതുമാധവൻ എന്നിവർ സംസാരിച്ചു. 'പുതുനഗരത്ത് ൈലബ്രറി സ്ഥാപിക്കണം' പുതുനഗരം: പുതുനഗരത്ത് മികച്ച ലൈബ്രറി സ്ഥാപിക്കണമെന്ന് അമേരിക്കൻ ഫെല്ലോഷിപ് നേടിയ ജംഷീന. പുതുനഗരം ഇസ്ലാമിക് സ്കൂളിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിലാണ് ലൈബ്രറി വേണമെന്ന് കെ. ബാബു എൽ.എൽ.എ പങ്കെടുത്ത ചടങ്ങിൽ ആവശ്യപ്പെട്ടത്. പഠിക്കുന്ന കാലയളവിൽ മികച്ച ലൈബ്രറിയില്ലാത്ത അവസ്ഥയായിരുന്നു. മിക്ക ലൈബ്രറികളിലും മികച്ച ഗ്രന്ഥങ്ങളില്ലാത്തത് റഫറൻസ് ആവശ്യമായി വരുന്ന വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുകയാണ്. കെ. ബാബു എം.എൽ.എ ജംഷീനക്ക് ഉപഹാരം നൽകി ആദരിച്ചു. ഇസ്ലാമിക് സ്കൂൾ പ്രിൻസിപ്പൽ ഷാജിത റാഫി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് സലീം, സറീന, റിസാന, മജീദ്, അബ്ദുൽ ഹക്കീം, അഷ്കർ എന്നിവർ സംസാരിച്ചു. കന്നുകാലി മോഷണം; അനക്കമില്ലാതെ പൊലീസ് പുതുനഗരം: കന്നുകാലികളുടെ മോഷണം വ്യാപകമാകുമ്പോഴും പൊലീസ് അന്വേഷണം ഊർജിതമാക്കാത്തതിനെതിരെ നാട്ടുകാർ. പുതുനഗരത്തിൽ കഴിഞ്ഞ ആറുമാസത്തിനിടെ മുപ്പതിലധികം കന്നുകാലികളാണ് മോഷണം പോയത്. പോത്തുകൾ, കാളകൾ എന്നിവയുടെ കുട്ടികെളയാണ് കൂടുതലായി മോഷ്ടിക്കുന്നത്. പൊള്ളാച്ചി, കുഴൽമന്ദം, വാണിയംകുളം എന്നിവിടങ്ങളിലെ കാലിച്ചന്തകളിൽനിന്ന് പുതുനഗരത്ത് കശാപ്പിനായി എത്തിച്ച കന്നുകാലികളെയാണ് മോഷ്ടിക്കുന്നത്. ഇത്തരത്തിൽ കാലികളെ മോഷ്ടിക്കുന്ന സംഘത്തെ ദിവസങ്ങൾക്ക് മുമ്പ് പുതുനഗരം പൊലീസി​െൻറ നേതൃത്വത്തിലെ സംഘം പിടികൂടിയിരുന്നെങ്കിലും പെരുവെമ്പിലും കൊടുവായൂരിലും കന്നുകാലികളെയും ആടുകളെയും മോഷ്ടിക്കുന്ന സംഭവങ്ങൾ തുടരുകയാണ്. പൊള്ളാച്ചി ചന്തയിൽനിന്ന് വാങ്ങിയ കന്നുകാലികളെ മോഷ്ടിച്ച് പൊള്ളാച്ചിയിൽ കൊണ്ടുപോയി വിൽപന നടത്തുന്നതിനിടെയാണ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. മോഷ്ടാക്കൾക്കെതിരെ പൊലീസ് നടപടി ശക്തിപ്പെടുത്തണമെന്ന് കന്നുകാലികളെ നഷ്ടപ്പെട്ട പുതുനഗരം സ്വദേശി പീർമുഹമ്മദ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story