Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാജ വിമാന...

വ്യാജ വിമാന ടിക്കറ്റുമായി എത്തിയയാള്‍ പിടിയില്‍

text_fields
bookmark_border
കൊണ്ടോട്ടി: വ്യാജ വിമാന ടിക്കറ്റുമായി കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് കയറിയയാളെ കേന്ദ്ര സുരക്ഷസേന പിടികൂടി. ബന്ധുവിനെ യാത്രയയക്കാനെത്തിയ കണ്ണൂര്‍ സ്വദേശിയാണ് കാലാവധി കഴിഞ്ഞ ടിക്കറ്റുമായി വിമാനത്താവളത്തിന് അകത്തുകയറാന്‍ ശ്രമിച്ചത്. മസ്‌കത്തിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുന്ന ബന്ധുവിനോടൊപ്പം എത്തിയതായിരുന്നു ഇയാൾ. തുടര്‍ന്ന് പ്രവേശനകവാടത്തില്‍ സി.ഐ.എസ്.എഫ് പിടികൂടുകയായിരുന്നു. കരിപ്പൂര്‍ പൊലീസിന് കൈമാറി. ജാമ്യത്തില്‍ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story