Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 8:10 AM GMT Updated On
date_range 2017-08-30T13:40:35+05:30വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു
text_fieldsവെളിയങ്കോട്: അധികാരം ഫലവത്തായി ഉപയോഗിക്കുന്നതിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിെൻറ പ്രവർത്തനം മാതൃകാപരമെന്ന് നിയമസഭ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ. വെളിയങ്കോട് സൗത്ത് ജി.എം.യു.പി സ്കൂളിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2017-18 വാർഷികപദ്ധതി പ്രകാരം ബ്ലോക്കിന് കീഴിലെ അംഗീകൃത മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ എൽ.പി, യു.പി വിഭാഗം വിദ്യാർഥികൾക്കുള്ള മേശയും കസേരയും വിതരേണാദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ കെ.വി. ജോസ്, അംഗങ്ങളായ ഇ.വി. അബ്ദുട്ടി, കൈപ്പട പുഷ്പ, കെ. ശോഭന, അനിത ദിനേശൻ, പഞ്ചായത്ത് അംഗങ്ങളായ ഷാജിറ മനാഫ്, ബബിത നൗഫൽ, റാണി ശശി, ബ്ലോക്ക് പഞ്ചായത്ത് മുൻ അധ്യക്ഷൻ ഇ.ജി. നരേന്ദ്രൻ, എസ്.എം.സി ചെയർമാൻ എം.എ. റസാഖ്, അംഗം ഫാറൂഖ് വെളിയങ്കോട്, പ്രഥമാധ്യാപകൻ അബ്ദുൽ ഖാദർ നഹ എന്നിവർ സംസാരിച്ചു. Tir p4 ഫോട്ടോ: - വെളിയങ്കോട് സൗത്ത് ജി.എം.യു.പി സ്കൂളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള മേശയും കസേരയും വിതരണം നിയമസഭ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു
Next Story