Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈടെക് സ്കൂൾ: പഴയ...

ഹൈടെക് സ്കൂൾ: പഴയ കടക്കൽ ജി.യു.പി സ്കൂളിൽ പരിശീലന ക്യാമ്പ് കരുവാരകുണ്ട്:

text_fields
bookmark_border
കരുവാരകുണ്ട്: കേരള പഴയ കടക്കൽ ജി.യു.പി സ്കൂളിൽ പുതുതായി അനുവദിച്ച ഹൈടെക് ലാബി​െൻറ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ അധ്യാപകർ സ്വന്തമായി ലാപ്ടോപ്പുകൾ വാങ്ങി. ഐ.ടി അറ്റ് സ്കൂളിൽനിന്ന് ലഭിച്ച 16 ലാപ്ടോപ്പുകൾ, പ്രൊജക്റ്ററുകൾ എന്നിവ ക്ലാസ്മുറികളിൽ സജ്ജീകരിക്കാനാവശ്യമായ ഫണ്ട് സമാഹരണവും തുടങ്ങി. അധ്യാപകർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. നജീബ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.കെ. ജയിംസ്, അമീറുദ്ദീൻ എന്നിവർ സംസാരിച്ചു. ഐ.ടി കോളജ് കോഓഡിനേറ്റർമാരായ മനോജ് ജോസഫ്, മഹേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story