Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുണി തയ്പ്പിക്കാൻ...

തുണി തയ്പ്പിക്കാൻ വന്നയാളുടെ സഞ്ചിയിൽ കഞ്ചാവ്; വെട്ടിലായി കടയുടമ

text_fields
bookmark_border
കോട്ടക്കൽ: തുണി തയ്ക്കാൻ കൊണ്ടുവന്നയാൾ വെച്ചുപോയ സഞ്ചിയിലെ കഞ്ചാവ് കടയുടമയെ പുലിവാൽ പിടിപ്പിച്ചു. കോട്ടക്കൽ പടിഞ്ഞാക്കര കാക്കാതോടിന് സമീപമാണ് സംഭവം. ചൊവ്വാഴ്ച രാവിലെ തയ്യൽക്കടയിൽ വസ്ത്രം തുന്നിക്കാൻ അപരിചിതനായ ഒരാളെത്തിയിരുന്നു. വസ്ത്രത്തിനാവശ്യമായ സാധനങ്ങൾ വേണമെന്ന് കടയുടമ ആവശ്യപ്പെട്ടു. ഇതോടെ ടൗണിൽ പോയി വാങ്ങിവരാമെന്നും കൈയിലുള്ള സഞ്ചി ഇവിടെ വെക്കുകയാണെന്നും പറഞ്ഞ് വന്നയാൾ പോയി. സമയമേറെ കഴിഞ്ഞിട്ടും കാണാതായതോടെ കടയുടമ സഞ്ചി പരിശോധിച്ചപ്പോഴാണ് കഞ്ചാവുള്ള കാര്യമറിയുന്നത്. തുടർന്ന് സമീപത്തുള്ളവരെ വിവരമറിയിച്ചു. കഞ്ചാവാണെന്ന് ബോധ്യമായതോടെ എക്സൈസിൽ അറിയിച്ചു. തുടർന്ന് കോട്ടക്കൽ പൊലീസ് സാധനം കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണമാരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story