Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 7:59 AM GMT Updated On
date_range 2017-08-30T13:29:59+05:30മെഡിക്കൽ പ്രവേശനം: കമീഷണർക്ക് എ.ജിയോട് സംശയനിവാരണം നടത്താമെന്ന് കോടതി
text_fieldsകൊച്ചി: മെഡിക്കല്‍ –ഡെൻറൽ പ്രവേശനവുമായി ബന്ധപ്പെട്ട് അവ്യക്തതകളുണ്ടെങ്കിൽ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അഡ്വക്കറ്റ് ജനറലിനോട് അഭിപ്രായം തേടാമെന്ന് ഹൈകോടതി. കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട് തെറ്റായ വ്യാഖ്യാനം നടപ്പാക്കാതിരിക്കാനും വിദ്യാര്‍ഥികളുടെ അസൗകര്യം ഒഴിവാക്കാനുമാണ് നിർദേശം നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബുധനും വ്യാഴവുമായി നടക്കുന്ന മെഡിക്കൽ സ്പോട്ട് അഡ്മിഷന്‍ നടപടികളുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമീഷണര്‍ ഇറക്കിയ വിജ്ഞാപനത്തിലെ അവ്യക്തത ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി ആദിത്യ ആര്‍. പിള്ള സമര്‍പ്പിച്ച ഹരജിയിലാണ് ഇൗ നിർദേശം. എൻ.ആർ.െഎ വിദ്യാര്‍ഥികളടക്കമുള്ളവർക്ക് സ്പോട്ട് അഡ്മിഷന്‍ സമയത്ത് കോളജോ കോഴ്സോ മാറുന്നതിന് തടസ്സമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
Next Story