Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:14 AM GMT Updated On
date_range 2017-08-29T13:44:59+05:30ജനസഹായ സദസ്സ് ഇന്ന്
text_fieldsചെർപ്പുളശ്ശേരി: പി.കെ. ശശി എം.എല്‍.എയുടെ ജനസഹായ സദസ്സ് ചൊവ്വാഴ്ച രാവിലെ 9.30-ന് ഷൊര്‍ണൂര്‍ മയില്‍ വാഹനം ഓഡിറ്റോറിയത്തില്‍ ചേരും. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ജില്ല കലക്ടര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പഴയകാല സാരഥികളെ ആദരിച്ചു ചെർപ്പുളശ്ശേരി: കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ പഴയകാല സാരഥികളെ ആദരിച്ചു. 'പ്രണതി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ഗോപി നായർ ദീപം തെളിയിച്ചു. എം. ബാലന്‍ നായരെ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും കെ.സി. ഭരതനുണ്ണി വെള്ളോടിയെ ടി.എസ്. മാധവന്‍കുട്ടിയും ടി.എം. ഗണപതിയെ പി.എം. നാരായണനും ഒ.എം. കൃഷ്ണനുണ്ണിയെ എന്‍. പീതാംബരനും എം.എന്‍. നീലകണ്ഠനെ കെ. രാജീവും കെ.എന്‍. ശ്രീധരനുണ്ണിയെ മേലേടം കേശവനും ആദരിച്ചു. ഡിസംബറില്‍ നടത്തുന്ന കഥകളി മഹോത്സവത്തിെൻറ വിളംബരവും രാധാകൃഷ്ണന്‍ നായര്‍ നിർവഹിച്ചു. തയ്യൽ മെഷീൻ വിതരണം ചെർപ്പുളശ്ശേരി: ആറ് കുടുംബങ്ങൾക്ക് അൽഐൻ കെ.എം.സി.സി ഷൊർണൂർ മണ്ഡലം കമ്മിറ്റി തയ്യൽ മെഷീൻ വിതരണം ചെയ്തു. അഡ്വ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൈസൽ മൗലവി അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മുഹമ്മദലി, എം. വീരാൻ ഹാജി, അബ്ദുറഹ്മാൻ, ഹകീം ചെർപ്പുളശ്ശേരി, മാടാല മുഹമ്മദാലി, വാപ്പുട്ടി ഹാജി എന്നിവർ സംസാരിച്ചു.
Next Story