Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:12 AM GMT Updated On
date_range 29 Aug 2017 8:12 AM GMTസ്പിന്നിങ് മില്ലുകൾക്ക് അയ്യങ്കാളി ജയന്തി അവധിയില്ല; പ്രതിഷേധവുമായി ജീവനക്കാർ
text_fieldsbookmark_border
മലപ്പുറം: സഹകരണ സ്പിന്നിങ് മില്ലുകൾക്ക് അയ്യങ്കാളി ജയന്തി അവധി നിഷേധിച്ചതായി പരാതി. കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, കോട്ടയം പ്രിയദർശിനി, മാളയിലുള്ള കരുണാകരൻ സ്മാരക മിൽ, കുറ്റിപ്പുറം മാൽകോടെക്സ് തുടങ്ങിയ സഹകരണ മില്ലുകളിലെ 3500ഓളം ജീവനക്കാർക്കാണ് അവധി നിഷേധിച്ചത്. അവധി പ്രഖ്യാപിക്കേണ്ട സ്ഥാപനങ്ങളുടെ രജിസ്ട്രാറായ ഹാൻറ്ലൂമിനും സഹകരണ സ്പിന്നിങ് മില്ലുകളുടെ അപെക്സ് ബോഡിയായ ടെക്സ്ഫെഡ് ഓഫിസിനും തിങ്കളാഴ്ച അവധിയാണ്. മില്ലുകളിൽ ചീഫ് എക്സിക്യൂട്ടീവുമാരായ എം.ഡിമാരും ഭൂരിപക്ഷം തിങ്കളാഴ്ച അവധിയിലാണ്. മില്ലുകൾക്ക് അവധി നൽകാത്തത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. അവധി നൽകണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകൾ മാനേജ്മെൻറിനെ സമീപിച്ചിരുന്നു. അവധി അനുവദിച്ചുള്ള ഉത്തരവ് വന്നാൽ തിങ്കളാഴ്ച േജാലി ചെയ്തതിന് ഇരട്ടി വേതനം നൽകാമെന്ന മറുപടിയാണ് അധികൃതരിൽനിന്ന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story