Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ് ആർ.എസ്.എസ്...

പൊലീസ് ആർ.എസ്.എസ് അജണ്ടക്ക് കീഴിൽ ^കെ.പി.എ. മജീദ്

text_fields
bookmark_border
പൊലീസ് ആർ.എസ്.എസ് അജണ്ടക്ക് കീഴിൽ -കെ.പി.എ. മജീദ് പാലക്കാട്: ആർ.എസ്.എസ് അജണ്ടകൾക്ക് കീഴിലാണ് കേരള പൊലീസെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംരക്ഷണ പോരാട്ടത്തി​െൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൊലീസ് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ബീഫ് ഫെസ്റ്റ് നടത്തി, സംഘ്പരിവാറിനെതിരാണെന്ന് വരുത്തിതീർത്ത് ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് സി.പി.എം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറ് എം.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, സി.എ.എം.എ. കരീം, റഷീദ് ആലായൻ, പി.എ. തങ്ങൾ, പൊൻപാറ കോയക്കുട്ടി, സി.എ. സാജിത്ത്, ഗഫൂർ കോൽക്കളത്തിൽ എന്നിവർ സംസാരിച്ചു. ഓണക്കാല പാൽ പരിശോധന ലബോറട്ടറി തുറന്നു കഞ്ചിക്കോട്: ഉപഭോക്താക്കൾക്ക് നല്ല പാൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള താൽക്കാലിക പാൽ പരിശോധന ലബോറട്ടറി വാളയാർ ചെക്ക്പോസ്റ്റിൽ കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ശിവകാമി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലൻ, എം. റാഫി, പി.എ. ബീന, ചിന്നദുരൈ, ഡോ. നാസർ, ജോൺ തോമസ് എന്നിവർ സംബന്ധിച്ചു. എൻജിനീയറിങ് ഇന്നവേറ്റേഴ്സ് മീറ്റ് സമാപിച്ചു മുണ്ടൂർ: ശാസ്ത്രസാഹിത്യ പരിഷത്തി‍​െൻറ എൻജിനീയറിങ് വിദ്യാർഥി കൂട്ടായ്മയായ 'സങ്കേതം' സംഘടിപ്പിച്ച എൻജിനീയറിങ് ഇന്നവേറ്റേഴ്സ് മീറ്റ് ഫോക്കസിങ് ഓൺ റിന്യൂവബിൾ എനർജി സമാപിച്ചു. സമാപനയോഗം ഡോ. ആർ.വി.ജി. മേനോൻ ഉദ്ഘാടനം ചെയ്തു. അനർട്ടി​െൻറ സാമ്പത്തിക സഹായത്തോടെയാണ് മുണ്ടൂർ ഐ.ആർ.ടി.സിയിൽ മീറ്റ് സംഘടിപ്പിച്ചത്. മൂന്നുദിവസത്തെ ക്യാമ്പിൽ കേരളത്തിലെ വിവിധ എൻജിനീയറിങ് കോളജുകളിലെ 85 വിദ്യാർഥികൾ പങ്കെടുത്തു. ഊർജം, നിർമാണം, വിഭവ പരിപാലനം, ഓട്ടോമേഷൻ, ഐ.ടി എന്നീ അഞ്ച് വിഷയമേഖലകളിൽ േപ്രാജക്ട് മത്സരവും അവതരണങ്ങളും വേറിട്ട ചർച്ചകളും നടന്നു. മികച്ച േപ്രാജക്ടുകൾക്ക് 10,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു. മികച്ച േപ്രാജക്ടുകൾക്കുള്ള അവാർഡുകൾ പി.പി. വിനീത്, ശ്രീജിത്ത് സുരേന്ദ്രൻ (ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മംഗലാപുരം), ആകാശ് സുരേഷ്, ദീപ്ത് ആ േൻറാ (ൈക്രസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), ശരത് ശശികുമാർ, മെർവിൻ (വിദ്യ അക്കാദമി, തൃശൂർ), അക്ഷയ്സാജു (കുസാറ്റ്, കൊച്ചി), യദുകൃഷ്ണ (എം.ഇ.എസ് കുറ്റിപ്പുറം) എന്നിവർ നേടി. ഡോ. കെ.പി. അരവിന്ദൻ, ഡോ. കെ. രാജേഷ്, അരുൺ എന്നിവർ അവതരണങ്ങൾ നടത്തി. സമാപന യോഗത്തിൽ ഐ.ആർ.ടി.സി ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻപിള്ള അധ്യക്ഷത വഹിച്ചു. പ്രഫ. ബി.എം. മുസ്തഫ, ഡോ. എം. ലളിതാംബിക, കെ. ഇന്ദ്രജിത്ത്, ടി. പാർവതി എന്നിവർ സംസാരിച്ചു. എം.എ. ഇജാസ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story