Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightme mm കരിപ്പൂരിൽ...

me mm കരിപ്പൂരിൽ ഒാണാഘോഷം

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഒാണാഘോഷം സംഘടിപ്പിക്കും. എയർപോർട്ട് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ എയർലൈൻസുകളും ജീവനക്കാരും സംയുക്തമായാണ് ഒാണാഘോഷം സംഘടിപ്പിക്കുകയെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30ന് കോട്ടക്കൽ പി.എസ്.വി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളിയോടെയാണ് 'ഒാണം -2017' ആഘോഷങ്ങൾക്ക് തുടക്കമാകുക. 30ന് രാവിലെ മുതൽ പൂക്കളമത്സരം, വടംവലി മത്സരം, ബൈക്ക് റാലി, തിരുവാതിരക്കളി തുടങ്ങിയ ഇനങ്ങളും ഉണ്ടാകും. രാവിലെ 11ന് കിർത്താഡ്സുമായി സഹകരിച്ച് ജില്ലയിൽനിന്നുള്ള ഗ്രോതവിഭാഗമായ ചോലനായ്ക്കരുടെ 50ഒാളം പ്രതിനിധികൾക്ക് വിമാനത്താവളം സന്ദർശിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story