Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:07 AM GMT Updated On
date_range 2017-08-29T13:37:26+05:30അശരണർക്ക് ആശ്രയമായി ജനസ്വര ചാരിറ്റബിൾ ട്രസ്റ്റ്
text_fieldsവള്ളിക്കുന്ന്: അവശത അനുഭവിക്കുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കണ്ണീരൊപ്പാൻ അരിയല്ലൂരിൽ ജനസ്വര ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽവന്നു. തുടക്കത്തിൽ വള്ളിക്കുന്നിലെ 12, 16 വാർഡുകളിൽ ജാതിമത ഭേദമന്യേ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് ജനസ്വര ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. അരിയല്ലൂർ കരുമരക്കാട് മടവംപാടത്ത് ജനസ്വരയുടെ ഓഫിസ് ഗാനരചയിതാവും കവിയുമായ പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 35 നിർധന കുടുംബങ്ങൾക്ക് ഓണം-പെരുന്നാൾ കിറ്റ് പരപ്പനങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് മേലയിൽ വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് എക്സൈസ് വിമുക്തി മെംബർ കെ. ഗണേശൻ ലഹരി ബോധവത്കരണ ക്ലാസെടുത്തു. ഡോ. കെ.എം. അരവിന്ദാക്ഷൻ, കെ.വി. രാജീവ്, സി. അനൂപ്, അഡ്വ. രവി മംഗലശ്ശേരി, കെ. സരീഷ്, ഉണ്ണിമൊയ്തു, അജിത് മംഗലശ്ശേരി, നജീബ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ. ജനസ്വരയുടെ ഓഫിസ് പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Next Story