Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 8:12 AM GMT Updated On
date_range 2017-08-28T13:42:30+05:30otp pkdlive1
text_fieldsമദിരാശിയിലെ സ്റ്റുഡിയോ ഫ്ലോറുകളിൽനിന്ന് വാതിൽപ്പുറ കാഴ്ചകളിലേക്ക് കാമറ ഫോക്കസ് ചെയ്ത കാലം തൊട്ട് ഒറ്റപ്പാലവും പരിസരപ്രദേശങ്ങളും സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനാണ്. ഇരുകരമുട്ടി പരന്നൊഴുകിയിരുന്ന നിളയും മണൽപ്പരപ്പും ആൽത്തറകളും ദേവി, ദേവന്മാരുടെ ക്ഷേത്രങ്ങളും എട്ടുകെട്ടിെൻറ കാഴ്ചവട്ടങ്ങളും വിശാലമായ വയലേലകളും പച്ചപ്പാർന്ന വയലും കുന്നും മലകളും സിനിമാക്കാർക്ക് കെട്ടുകാഴ്ചകൾക്കു വിരുന്നൊരുക്കി. എം.ടി കഥയും തിരക്കഥയും രചിച്ച് വിൻസൻറ് സംവിധാനം ചെയ്ത് 1965ൽ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്' മുതൽ ഒറ്റപ്പാലം സിനിമ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഒറ്റപ്പാലം. ഷൂട്ടിങ് രംഗത്തുള്ള ഒറ്റപ്പാലത്തിെൻറ സാധ്യത മനസ്സിലാക്കിയാണ് ഫിലിം സിറ്റി എന്ന ആശയം ഉയർന്നു വന്നത്. പ്രഖ്യാപനം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഫിലിം സിറ്റി യാഥാർഥ്യമായില്ല. ഫിലിം സിറ്റിയുടെ സാധ്യതകളും നടപ്പാക്കാൻ വൈകുന്നതിലെ ആശങ്കകളും പങ്കുവെക്കുന്നതാണ് ഇത്തവണത്തെ പാലക്കാട് ലൈവ്. ഒറ്റപ്പാലം, വെള്ളിത്തിരയുടെ പ്രിയ ലൊക്കേഷൻ സിനിമ ഷൂട്ടിങ് കണ്ട് മടുത്തവരാണ് ഒറ്റപ്പാലത്തെ ജനങ്ങൾ. സൂപ്പർ താരങ്ങളായ പലരുടെയും ആദ്യ ചലച്ചിത്രത്തിെൻറ ഷൂട്ടിങ് കണ്ടവരാണ് ഇവിടെയുള്ളവർ. നയതന്ത്രപ്പെരുമയുടെ കണ്ണിമുറിയാത്ത പാരമ്പര്യമുള്ള ഒറ്റപ്പാലം ഭാഗ്യലോക്കേഷനായി അറിയപ്പെട്ട് തുടങ്ങിയതോടെയാണ് ഒറ്റപ്പാലത്തേക്ക് സിനിമക്കാർ വണ്ടികയറി തുടങ്ങിയത്. വരുന്നവരെയൊന്നും നിരാശപ്പെടുത്താത്ത പ്രകൃതി കൂടി ആയതോടെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ഒറ്റപ്പാലം മാറി. ഇവിടെ ഒരു പാട്ടെങ്കിലും ചിത്രീകരിച്ചില്ലെങ്കിൽ സിനിമക്ക് തികവ് ലഭിക്കില്ലെന്ന് കരുതിയ സംവിധായകർ വരെ ഉണ്ടായിരുന്നു. ഇവിടെ ചിത്രീകരിച്ച സിനിമകൾ വലിയ ഹിറ്റായി മാറിയതോടെയാണ് വെള്ളിത്തിരയുടെ പ്രിയ ലൊക്കേഷൻ 'ഭാഗ്യ ലൊക്കേഷൻ' ആയി അറിയപ്പെട്ട് തുടങ്ങിയത്. ഫ്യൂഡൽ കാലത്തിെൻറ ബിംബങ്ങളായി ഇന്നും നിലനിൽക്കുന്ന വാണിയംകുളം പഞ്ചായത്തിലെ വരിക്കാശ്ശേരിമന, പോഴത്ത് മന, പനയൂരിലെകുന്നത്ത് വീട്, പാലാട്ട് റോഡിലെ കയറാട്ട് വീട്, ഒറ്റപ്പാലത്തെ രാംദാസ് തീപ്പെട്ടിക്കമ്പനി തുടങ്ങിയവ പല നായകരുടയും വീടുകളായും സങ്കേതങ്ങളായും രൂപമാറ്റം ചെയ്യപ്പെട്ടു. നഗരവത്കരണത്തിെൻറ കുതിപ്പിൽ പല സ്ഥലങ്ങളുടെയും ഗ്രാമീണ തനിമ നഷ്ടമായെങ്കിലും വള്ളുവനാടിെൻറ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന ഒറ്റപ്പാലം ഇന്നും അതിെൻറ സ്വാഭാവിക ഭംഗി നിലനിർത്തുന്നതുതന്നെയാണ് സിനിമക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നതെന്ന് ചലച്ചിത്ര പ്രവർത്തകർതന്നെ പറയുന്നു. ........
Next Story