Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 8:09 AM GMT Updated On
date_range 28 Aug 2017 8:09 AM GMTറോഡരികിലെ വൈദ്യുതി കാലുകൾ കാടുമൂടി
text_fieldsbookmark_border
കല്ലടിക്കോട്: റോഡരികിലുള്ള വൈദ്യുതി കാലുകൾ കാടുമൂടി നശിക്കുന്നു. ഇടക്കുർശി ശിരുവാണി പാതയരികിലാണ് കാലുകൾ കാട് മൂടിയിട്ടിയുള്ളത്. മാസങ്ങൾക്ക് മുമ്പ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ കൊണ്ടിട്ടവയാണിവ. സാധാരണ കെ.എസ്.ഇ.ബി വൈദ്യുതി കാൽ നിർമിക്കാൻ ദർഘാസ് നൽകിയ കരാർ പണിക്കാരാണ് തൂൺ നിർമിക്കാറുള്ളത്. നിർമിച്ച കാലുകൾ അതത് ഇടങ്ങളിൽനിന്ന് നിശ്ചിത കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് ബന്ധപ്പെട്ട വൈദ്യുതി ബോർഡ് സെക്ഷൻ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ്. ഒന്നിലധികം സ്ഥലങ്ങളിൽ 15 മുതൽ 30 വരെ തൂണുകൾ കൂട്ടിയിട്ടവയാണ് കാടുമൂടിയത്. മിക്ക സ്ഥലങ്ങളിലും പുതുതായി സ്ഥാപിക്കാനാവശ്യത്തിന് കാലുകളില്ലെന്ന പരാതി ശക്തമാണ്. ഇടക്കുർശി-ശിരുവാണി പാതയിൽ റോഡരികിൽ കൂട്ടിയിട്ട വൈദ്യുതി കാലുകൾ കാടുമൂടിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story