Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 8:09 AM GMT Updated On
date_range 2017-08-28T13:39:26+05:30വേവിക്കാത്ത ഇറച്ചിയും ഭക്ഷണവും ഫ്രീസറിൽ ഒരുമിച്ച്; പിഴയിട്ടു
text_fieldsവണ്ടൂരിലും പെരിന്തൽമണ്ണയിലും 15 കടകൾക്ക് നോട്ടീസ് മലപ്പുറം: ഭക്ഷ്യസുരക്ഷ വകുപ്പ് വണ്ടൂരിലും പെരിന്തൽമണ്ണയിലും ഭക്ഷണശാലകളിൽ വ്യാപക പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പെരിന്തൽമണ്ണ ടൗണിലും ബൈപാസിലും അഞ്ച് കടകൾക്ക് 16,000 രൂപ പിഴയിട്ടു. ഏഴ് കടകൾക്ക് നിലവാരം മെച്ചപ്പെടുത്താൻ നോട്ടീസ് നൽകി. വണ്ടൂരിൽ 12 കടകൾ പരിശോധിച്ചു. 14,000 രൂപ പിഴയിട്ടു. എട്ട് കടകൾക്ക് നോട്ടീസ് നൽകി. വണ്ടൂരിൽ നാല് കടകൾക്ക് മാത്രമാണ് ഭക്ഷ്യസുരക്ഷ ലൈസൻസ് ഉണ്ടായിരുന്നത്. അടുക്കളയും ഫ്രീസറുമടക്കം വൃത്തിഹീനമായ വണ്ടൂരിലെ ഒരു ഹോട്ടലിന് 7,000 രൂപ പിഴ ചുമത്തി. ഇൗ ഹോട്ടലിലെ ഫ്രീസറിൽ പാചകം ചെയ്യാത്ത മാംസവും ഭക്ഷണസാധനങ്ങളും ഒരുമിച്ചാണ് വെച്ചിരുന്നത്. ന്യൂസ്പേപ്പറിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തി. ഹോട്ടലിെൻറ മുൻവശത്ത് ചൈനീസ് ഫുഡ് കൈകാര്യം ചെയ്യുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നതായും കണ്ടെത്തി. ഇൗ സ്ഥാപനത്തിൽ ഭക്ഷ്യസുരക്ഷ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വെള്ളം പരിശോധിച്ച രേഖ എന്നിവ ഉണ്ടായിരുന്നില്ല. വണ്ടൂരിൽ ഫുഡ് സേഫ്റ്റി അസി. കമീഷണർ പി.കെ. ഏലിയാമ്മ, ഫുഡ് സേഫ്റ്റി ഒാഫിസർമാരായ റിനി മോണിക്ക, അനീഷ് ഫ്രാൻസിസ് എന്നിവരും പെരിന്തൽമണ്ണയിൽ ഫുഡ് സേഫ്റ്റി ഒാഫിസർമാരായ പി.യു. ഉദയ്ശങ്കർ, രഞ്ജിത്ത് ഗോപി, അർഷിത ബഷീർ എന്നിവരും നേതൃത്വം നൽകി. ഒാണം-ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സ്ക്വാഡുകൾ പരിശോധന തുടരുന്നത്.
Next Story