Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
തിരൂർ: എസ്.എസ്.എം.യു.പി സ്കൂളിൽ പൂക്കള മത്സരത്തോടെ ഓണാഘോഷം നടത്തി. പി.ടി.എ പ്രസിഡൻറ് എം. ഷരിഫ് അധ്യക്ഷത വഹിച്ചു. എച്ച്.എം. കുഞ്ഞഹമ്മദ്, നാസർ പൊറുർ, പി.എസ്. മുജീബ് റാഫി, സഫിയ, ഖദീജ, റഷീദ്, റുഖിയ, പ്രസീദ, പ്രജിത, ഹഫ്സത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യ മലപ്പുറത്തിനായി യൂത്ത് ലീഗ് വോക് ടു ഹെൽത്ത് താനൂർ: മലപ്പുറം ജില്ലയിൽ ആരംഭിക്കുന്ന 'ആരോഗ്യ മലപ്പുറം' കാമ്പയി​െൻറ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി 'വോക് ടു ഹെൽത്ത്' പ്രഭാത സവാരി സംഘടിപ്പിച്ചു. കിഡ്നി രോഗ നിർണയ ക്യാമ്പ്, ജീവിത ശൈലി രോഗങ്ങൾക്കെതിരെ ബോധവത്കരണം, പ്രത്യേക ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കും. താനൂരിൽ നടന്ന പ്രഭാത സവാരിയിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. കുട്ടി അഹമ്മദ് കുട്ടി, മണ്ഡലം പ്രസിഡൻറ് കെ.എൻ. മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി. അഷറഫ്, സെക്രട്ടറിമാരായ അഡ്വ. പി.പി. ആരിഫ്, കെ. സലാം, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡൻറ് ടി.പി.എം. അബ്ദുൽ കരീം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് റഷീദ് മോര്യ, സെക്രട്ടറി വി.കെ.എ. ജലീൽ, ട്രഷറർ ഫൈസൽ പത്തംപാട് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story