Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 8:09 AM GMT Updated On
date_range 28 Aug 2017 8:09 AM GMTഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ട് കേസുകളിലായി 3.2 കിലോ കഞ്ചാവ് പിടികൂടി. സംഭവങ്ങളിൽ രണ്ടുപേർ പിടിയിലായി. കോഴിക്കോട് നെല്ലിക്കോട് സ്വദേശി നടുത്തൊടി മീത്തൽ വീട്ടിൽ വിഷ്ണു (20), ഒഡിഷ സ്വദേശി സമ്പത് പ്രധാൻ (41) എന്നിവരാണ് പിടിയിലായത്. ഉച്ചയോടെയാണ് കോഴിക്കോട് സ്വദേശി 2.1 കിലോ കഞ്ചാവുമായി പിടിയിലാകുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്ന് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടെയാണ് പിടിയിലായത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനാണ് കഞ്ചാെവത്തിച്ചതെന്ന് പറഞ്ഞതായി അധികൃതർ അറിയിച്ചു. വൈകീട്ട് നടത്തിയ റെയ്ഡിലാണ് ഒഡിഷ സ്വദേശി 1.1 കിലോ കഞ്ചാവുമായി പിടിയിലാകുന്നത്. പാലക്കാട് സർക്കിൾ എക്സൈസും ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിലാണ് പിടിയിലായത്. പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. രമേഷ്, ഇൻസ്പെക്ടർമാരായ എം. സുരേഷ്, രജനീഷ്, എ.ഇ.ഐ വി.പി. സാബു, പ്രിവൻറിവ് ഓഫിസർ വി. കലാധരൻ, യൂനുസ്, സുജിത്ത്, വിപിൻദാസ്, മുഹമ്മദ് ഷെഫീഖ്, പി.എൻ. രാജേഷ്കുമാർ, സി.ഇ.ഒമാരായ കണ്ണൻ, ശ്രീജി, രജിത്ത്, മുഹമ്മദ് ഷെരീഫ്, സി.ഇ.ഒ സേതുരാജ്, ബെൻസൺ ജോർജ് അജീഷ്, ഉഷ, സജി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story