Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്ത് ശതമാനം...

പത്ത് ശതമാനം കരാറുകാർക്ക്​ പോലും മതിയായ കഴിവില്ല ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
പത്ത് ശതമാനം കരാറുകാർക്ക് പോലും മതിയായ കഴിവില്ല -മന്ത്രി ജി. സുധാകരൻ പത്ത് ശതമാനം കരാറുകാർക്ക് പോലും മതിയായ കഴിവില്ല -മന്ത്രി ജി. സുധാകരൻ തേഞ്ഞിപ്പലം: കരാറുകാർക്ക് പരിശീലനം നൽകാൻ കോൺട്രാക്ടേഴ്സ് അക്കാദമി തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കരാറുകാരിൽ പത്ത് ശതമാനം പോലും വേണ്ടത്ര കഴിവുള്ളവരല്ല. 100 കോടിയുടെ പ്രവൃത്തിക്ക് പത്ത് ശതമാനമെന്ന അടിസ്ഥാനത്തിൽ പത്ത് കോടിയാണ് കരാറുകാരന് ലഭിക്കുന്നത്. എന്നാൽ, 10 കോടി 30 കോടിയാക്കാൻ ചിന്തിക്കുേമ്പാഴാണ് റോഡും പാലവും നമുക്ക് നഷ്ടപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. നല്ല കൈക്കൂലി കിട്ടാവുന്ന പ്രതീക്ഷയിലാണ് ഇന്ന് പലരും എൻജിനീയറിങ്ങിന് പഠിക്കാൻ പോവുന്നത്. റോഡ് നിർമിക്കുമ്പോൾ എൻജിനീയർമാർ ഗവേഷണം നടത്തണം. ഇന്ന് അവർ മേൽനോട്ടക്കാർ മാത്രമാണ്. ഒരു ഉദ്യോഗസ്ഥന് പറ്റുന്ന പിഴവ് മുകളിലുള്ള ഉദ്യോഗസ്ഥർ തിരുത്തണം. ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവിക്കുന്ന പിഴവാണ് പ്രധാന പ്രശ്നം. അത് തിരുത്തിയേ പറ്റൂ. ഉദ്യോഗസ്ഥർക്ക് സാങ്കേതിക ജനാധിപത്യം ഇല്ലാതായിട്ടുണ്ട്. കേന്ദ്രസർക്കാറി​െൻറ ഉറപ്പ് ലഭിച്ച് എട്ട് മാസം പിന്നിട്ടിട്ടും ദേശീയപാത വികസനത്തിനായുള്ള ടെൻഡർ നടപടികൾ പോലും തുടങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നാലുവരിപ്പാത പണിതില്ലെങ്കിൽ സംസ്ഥാനം പണിയും. 1900 കിലോമീറ്ററിൽ മലയോരപാത നിർമാണവും പരിശോധനയുടെ പേരിൽ കേന്ദ്രം വൈകിപ്പിച്ചു. തീരദേശ പാതയുടെയും സ്ഥിതി ഇതാണ്. 5000 കിലോമീറ്റർ ഗ്രാമീണറോഡുകൾ നിർമിക്കാനുള്ള പദ്ധതി ധനവകുപ്പി​െൻറ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story