Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓര്‍മ മരം പദ്ധതി:...

ഓര്‍മ മരം പദ്ധതി: വൃക്ഷത്തൈകള്‍ നട്ടു

text_fields
bookmark_border
കരുളായി: സി. അച്യുതമേനോൻ സ്മാരക സമിതി നേതൃത്വത്തിൽ ഓർമ മരം പദ്ധതിയുടെ ഭാഗമായി വീടുകളിൽ വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി പ്രവർത്തകൻ കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരുളായിയിലെ വ്യാപാരിയായിരുന്ന കടമ്പത്ത് ബാല‍​െൻറ ഓർമക്ക് അദ്ദേഹത്തി​െൻറ വീട്ടുവളപ്പിലാണ് തൈ നട്ടത്. ബാല‍​െൻറ ഭാര്യ ഭാർഗവി തൈയും കലണ്ടറും ഏറ്റുവാങ്ങി. മക്കളായ രാധാകൃഷ്ണൻ, വിശ്വൻ, പുരുഷോത്തമൻ, കുഞ്ഞുമണി എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചു. ടി.കെ. വിജയൻ മാസ്റ്റർ, പി.കെ. ശ്രീകുമാർ മാസ്റ്റർ, കെ. മനോജ്, പി.സി. അച്ചൻകുഞ്ഞു, അമ്പിളിവർമ എന്നിവര്‍ സംസാരിച്ചു. ശശി, മജീദ്, സലിം, സക്കീർ മുണ്ടപ്ര, അബ്ദുല്ല ഹാജി, വി. വേലായുധൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story