Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 8:12 AM GMT Updated On
date_range 27 Aug 2017 8:12 AM GMTപുരുഷോത്തമന് സ്നേഹവീടൊരുങ്ങുന്നു
text_fieldsbookmark_border
തിരൂരങ്ങാടി: നിത്യരോഗിയായ തെങ്ങുകയറ്റ തൊഴിലാളിക്ക് വീടൊരുങ്ങുന്നു. തെന്നല പഞ്ചായത്ത് പതിനാലാം വാർഡിൽ കുറ്റിപ്പാലയിൽ കോരനാത്ത് പുരുഷോത്തമനാണ് ബൈത്തുറഹ്മ പദ്ധതിയിൽ വീട് നിർമിച്ചുനൽകാൻ മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തുവന്നത്. വീഴാറായ കുടിലിലാണിപ്പോൾ പുരുഷോത്തമനും കുടുംബവും താമസിക്കുന്നത്. ആറുമാസത്തിനകം പണി പൂർത്തിയാക്കി പുരുഷോത്തമെൻറ കുടുംബത്തിന് കൈമാറാനാണ് പദ്ധതി. ശിലാസ്ഥാപനം സംസ്ഥാന യൂത്ത് ലീഗ് പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.പി.എസ്. തങ്ങൾ, ബി.കെ. സെയ്തു, പി. മരക്കാർ ഹാജി, അരിമ്പ്ര മുക്താർ, വെന്നിയൂർ ശിവക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് പി. സുരേന്ദ്രൻ, പി.പി. ബാപ്പുട്ടി മുസ്ലിയാർ, കെ.വി. ഷൈക് അലി മുസ്ലിയാർ, ഇബ്രാഹിം ഫൈസി, മഞ്ഞണ്ണിയിൽ ആലിക്കുട്ടി, പറമ്പിൽ ബാവ, കളത്തിങ്ങൽ ബഷീർ മാസ്റ്റർ, വി.പി. അലി, എൻ.സി. ജലീൽ, കള്ളിയത്ത് ഹനീഫ, വി.പി. ജൈസൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story