Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 8:12 AM GMT Updated On
date_range 27 Aug 2017 8:12 AM GMTഏറനാട് മണ്ഡലത്തിലെ വില്ലേജ് ഓഫിസുകൾ ഹൈടെക് ആക്കും
text_fieldsbookmark_border
മലപ്പുറം: ഏറനാട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും ഹൈടെക് ആക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനം. കാവനൂർ വില്ലേജ് ഓഫിസ് പൊതുജന പങ്കാളിത്തത്തോടെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച് ജീവനക്കാർക്കും പൊതുജനങ്ങൾക്കും മെച്ചപ്പെട്ട സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ എട്ട് വില്ലേജുകൾ കൂടി ഈ മാതൃകയിൽ നവീകരിക്കും. സി.സി.ടി.വി, എ.സി, ബയോമെട്രിക് അറ്റൻഡൻസ്, ടി.വി, ഇരിപ്പിടം, രേഖകൾ ഓൺലൈനാക്കുക, നികുതി അടക്കാനുള്ള ഓൺലൈൻ സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിനായി എട്ട് വില്ലേജുകൾക്ക് 1.5 ലക്ഷം രൂപ വീതം 12 ലക്ഷം രൂപ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിക്കും. ജില്ല കലക്ടർ അമിത് മീണ, ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ, വില്ലേജ് ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story