Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണച്ചന്ത

ഓണച്ചന്ത

text_fields
bookmark_border
വളാഞ്ചേരി: വളാഞ്ചേരി സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്ത പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. അസൈനാർ പറശ്ശേരി, സുരേഷ് പാറത്തൊടി, പി. ജയപ്രകാശ്, പി. യൂസഫ്, പി. ഭക്തവത്സലൻ, മുസ്തഫ, ജലീൽ കൊണ്ടോത്ത്, ചന്ദ്രശേഖര മേനോൻ, ഡോ. സന്തോഷ്ബാബു, ചെറിയ മുഹമ്മദ്, മെഹബൂബ് തോട്ടത്തിൽ, കെ. ജമീല, പി. നജ്മത്ത്, കെ. ഷഹർബാൻ എന്നിവർ സംബന്ധിച്ചു. കളംപാട്ടിെന അറിയാൻ ശിൽപശാല വളാഞ്ചേരി: അനുഷ്ഠാന കലയായ കളംപാട്ട് അടുത്തറിയാൻ പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ ശിൽപശാല സംഘടിപ്പിച്ചു. പഞ്ചവർണങ്ങൾകൊണ്ട് ഭഗവതിയുടെ വലിയ രൂപങ്ങൾ വരക്കുകയും വിദ്യാർഥികളുടെ സംശയങ്ങൾക്ക് ശിൽപശാലയിൽ മറുപടിയും നൽകി. ശിൽപശാലക്ക് സംസ്ഥാന പ്രതീക്ഷ പുരസ്കാര ജേതാവ് കടന്നമണ്ണ ശ്രീനിവാസൻ നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് ഹൈദർ പാണ്ടികശാല ശിൽപശാല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി.പി. അയൂബ്, എൻ.ജി. മഞ്ജൂർ, കെ. വിനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story