Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണം^പെരുന്നാൾ ആഘോഷം

ഓണം^പെരുന്നാൾ ആഘോഷം

text_fields
bookmark_border
ഓണം-പെരുന്നാൾ ആഘോഷം പുക്കാട്ടിരി: എടയൂർ എച്ച്.എൽ.പി സ്കൂളിൽ ഓണം-പെരുന്നാൾ ആഘോഷിച്ചു. പൂക്കള മത്സരം, ഓണസദ്യ, വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് അംഗം വി.പി.എ. ഷുക്കൂർ, ഒ.എസ്.എ പ്രസിഡൻറ് കെ. റഷീദ, ടി.ടി. ജബ്ബാർ, ഷഫീം, സെയ്ഫു വള്ളൂരാൻ, അബ്്ദുൽ ലത്തീഫ്, പ്രധാനാധ്യാപിക കെ.ജി. പ്രീത, ഖാലിദ് തൊട്ടിയൻ, എ.എസ്. സുരേഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പി.ടി.എ. പ്രസിഡൻറ് മൊയ്തു കുറ്റിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വളാഞ്ചേരി മർകസ് ആർട്സ് ഫെസ്റ്റ് ഇൻസ്പൈറോ-17ന് ഇന്ന് തുടക്കം വളാഞ്ചേരി: കെ.കെ.എച്ച്.എം ഇസ്ലാമിക് ആൻഡ് ആർട്സ് കോളജ് വിദ്യാർഥി യൂനിയൻ എം.എം.എസ്.എ സംഘടിപ്പിക്കുന്ന 'ഇൻസ്പൈറോ-17' ആർട്സ് ഫെസ്റ്റിന് ഞായറാഴ്ച തുടക്കമാകും. കോളജ് പ്രിൻസിപ്പൽ പ്രഫ. അബ്്ദുൽ ഹകീം ഫൈസി ആദൃശ്ശേരി ഉദ്ഘാടനം ചെയ്യും. പി. സജീവൻ മുഖ്യാതിഥിയാകും. 50ഓളം മത്സരയിനങ്ങളിലായി 200ൽപരം മത്സരാർഥികൾ മാറ്റുരക്കും. തിങ്കളാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ ഡോ. ജലീൽ വാഫി അസ്ഹരി വടകര ജേതാക്കൾക്കുള്ള സമ്മാനദാനം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story