Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 8:09 AM GMT Updated On
date_range 2017-08-27T13:39:15+05:30-ഓണം ലഹരി മുക്ത സന്ദേശ ബൈക്ക് റാലി
text_fieldsഎടപ്പാൾ: പെരുന്നാൾ നടത്തി. തൃശ്ശൂർ റോഡിൽ നിന്നാരംഭിച്ച റാലി മോട്ടാർ വാഹന വകുപ്പ് ഇൻസ്പെക്ടർ ഫെനിൽ ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ ആൽബർട്ട് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഏഷ്യൻ ഹൈപ്പർ മാർക്കറ്റ് എം.ഡി. മജീദ് അധ്യക്ഷത വഹിച്ചു. മൊയ്തുണ്ണി കോലൊളമ്പ്, സനൽ, അരുൾജോഷി, അജിത്ത് സംസാരിച്ചു. ഭിന്നശേഷിക്കാർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും- -മന്ത്രി പൊന്നാനി: ഭിന്നശേഷിക്കാർക്കായി എല്ലാ ജില്ലകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പൊന്നാനിയിൽ മാതൃശിശു ആശുപത്രിയുടെ ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്കും അംഗവൈകല്യം സംഭവിച്ചവർക്കുമായി പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികൾക്കാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിെൻറ ഭാഗമായി എല്ലാ ജില്ലകളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും. കണ്ണൂരിൽ ആദ്യ ക്യാമ്പ് സംഘടിപ്പിച്ചു കഴിഞ്ഞു. ജില്ലയിൽ രണ്ടിടങ്ങളിലായി നടക്കുന്ന ക്യാമ്പിന് ശേഷം മറ്റു ജില്ലകളിലും ക്യാമ്പ് നടത്തും. കേൾവിക്കുറവുകൾ ഉള്ളവർക്കു മാത്രമായി കാതോരം പദ്ധതിയും നടപ്പിലാക്കി. ഓട്ടിസം ബാധിച്ച കുട്ടികളെ പരിശോധിക്കാൻ സംസ്ഥാനത്ത് മൊബൈൽ ക്ലിനിക്കുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. പൊന്നാനിയിലും ഒരു മൊബൈൽ ക്ലിനിക്ക് അനുവദിച്ചിട്ടുണ്ട്. വൃദ്ധർക്കായി 70 പകൽവീടുകൾ യാഥാർഥ്യമാക്കും. ഒന്നര വർഷത്തിനകം ആരോഗ്യമേഖലയിൽ 3400 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. കൂടാതെ പൊന്നാനിയിൽ സ്പീക്കറുടെ പ്രത്യേക താൽപര്യം പരിഗണിച്ചു കാരുണ്യ ഫാർമസി ഉടൻ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.
Next Story