Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ

text_fields
bookmark_border
മഞ്ചേരി: യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പയ്യനാട് വട്ടിപ്പറമ്പത്ത് പ്രിൻസ് റഹ്മാനെയാണ് (27) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് മഞ്ചേരി സ്വദേശിനിയെ വീടി​െൻറ അടുക്കളയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ശബ്ദമുണ്ടാക്കാൻ ശ്രമിച്ച യുവതിയുടെ വായും മൂക്കും പ്രതി പൊത്തിപ്പിടിച്ചതോടെ മൂക്കിൽ നിന്ന് രക്തം വന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഒാടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് മുമ്പ് സമാന സംഭവം നടന്നതായി വിവരം ലഭിച്ചു. ഇതിലുൾപ്പെട്ടയാളെ കുറിച്ച സൂചനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ വീടും പരിസരവും ദിവസങ്ങളായി നിരീക്ഷിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. പ്രദേശത്ത് സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന വീടുകൾ ഇയാൾ നിരീക്ഷിച്ചിരുന്നതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മഞ്ചേരി സി.െഎ. എൻ.ബി ഷൈജു, എസ്.െഎ റിയാസ് ചാക്കീരി എന്നിവർക്ക് പുറമെ ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, സലിം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story