Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം മതനിരപേക്ഷത...

സി.പി.എം മതനിരപേക്ഷത വാക്കിൽ മാത്രം ^പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
സി.പി.എം മതനിരപേക്ഷത വാക്കിൽ മാത്രം -പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം: മതനിരപേക്ഷതക്കൊപ്പമാണ് തങ്ങളെന്ന് കൊട്ടിഘോഷിക്കുന്ന സി.പി.എം, പ്രവൃത്തികൊണ്ട് സംഘ്പരിവാറിന് ചൂട്ടുപിടിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. 'സംഘ് പരിവാർ-പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്ലിം ലീഗ് സംരക്ഷണ പോരാട്ടം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് നിഷ്ക്രിയ സമീപനം സ്വീകരിക്കുകയും അക്രമികൾക്ക് സഹായം ചെയ്യുകയും സംഘ്പരിവാറിനോട് സന്ധിയിലേർപ്പെടുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, അഡ്വ. എം. ഉമർ, സി. മമ്മൂട്ടി, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം എന്നിവർ സംസാരിച്ചു. photo: mpm as kungalikutty മുസ്ലിം ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story